തിരുവനന്തപുരം: രോഗ ലക്ഷണങ്ങളോടെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക്് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. നിലവിൽ രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണ പനി ആയിരിക്കാം എന്ന നിഗമനത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
തോന്നയ്‌ക്കലിൽ നടത്തിയ ആദ്യ നിപ പരിശോധന ആയിരുന്നു ഇത്. കടുത്ത പനിയെ തുടർന്നാണ് തിരുവനന്തപുരം ഡെന്റൽ കോളേജ് വിദ്യാർത്ഥിയെ 12-ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയമുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിൽ ആക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: