ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായി നിന്ന സംഘാടകനെയാണ് പി.പി.മുകുന്ദന്റെ വേര്‍പാടില്‍ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി.രാമചന്ദ്രനും പറഞ്ഞു.
പ്രതികൂലമായ പല സാഹചര്യങ്ങളിലും സംഘപ്രസ്ഥാനങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞയാളാണ്. സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. ഹൃദ്യവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും, അവരെ ദേശീയ ചിന്താധാരയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമാണ്. സഹപ്രവര്‍ത്തകരുടെ മനസ്സില്‍ എക്കാലവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കും.
കലാകാരന്മാര്ക്ക് പ്രിയങ്കരന്‍
ഗോപന് ചെന്നിത്തല
ഭാരതീയ കലാപീഠം
മുകുന്ദേട്ടന് കലാ-സാംസ്കാരിക രംഗത്തും ചലച്ചിത്ര മേഖലയിലും കക്ഷിരാഷ്ട്രിയത്തിന് അതീതമായി പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ആരോടും സ്നേഹത്തോടും വാത്സല്യത്തോടും പരിചയപ്പെടുകയും അവരുടെ മനസ്സില്‍ ഒരിഷ്ടം ഉണ്ടാവുകയും ചെയ്യും.
കലാ സാംസ്കാരിക, ചലച്ചിത്രരംഗങ്ങളില്‍ ദേശീയ കാഴ്ചപ്പാടോടെയുള്ള കലാകാരന്മാര്ക്കും ചലച്ചിത്രകാരന്മാര്ക്കും പ്രവര്‍ത്തിക്കുന്നതിന് 1993 ല്‍ മുകുന്ദേട്ടന് ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്കുമാര്‍ പ്രസിഡന്റ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് സനി
ല്‍കുമാര്‍ ജനറല്‍ സെക്രട്ടറിയും ഞാന്‍ സംഘടനാ സെക്രട്ടറിയുമായി ഭാരതീയ കലാപീഠം എന്ന സാംസ്കാരിക പ്രസ്ഥാനം രൂപീകരിക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യ കേന്ദ്രികരിച്ചുള്ള ചലച്ചിത്ര രംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഭാരതീയ കലാപീഠവുമായി സഹകരിച്ചു.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഇരുപത്തഞ്ചാം വര്‍ഷം തിരുവനന്തപുരം എംജി കോളജ് ഗ്രൗണ്ടില്‍ തിരനോട്ടം എന്ന പേരില്‍ സംഘടിപ്പിച്ച് തിരവനന്തപുരത്തും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പത്ത് ദിവസംത്തെ വ്യത്യസ്ത പരിപാ
ടികള്‍ നടത്തി കൊണ്ടാണ് ഭാരതീയ കലാപീഠം കേരളീയ മനസ്സിലും കലാ-സാംസ്കാരിക രംഗത്തും ഇടം പിടിച്ചത്.
ദക്ഷിണേന്ത്യ കേന്ദ്രികരിച്ച് സാംസ്കാരിക കേന്ദ്രം മുകുന്ദേട്ടന് വലിയ സ്വപ്നമായിരുന്നു. അതിനായി ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മുകുന്ദേട്ടന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കലാ സാംസ്കാരിക രംഗം വലിയ പിന്തുണയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: