പി ഗോപാലന്‍കുട്ടി മാസ്റ്റര്‍
സംസ്ഥാന അധ്യക്ഷന്‍ ഭാരതീയ വിദ്യാനികേതന്‍
പി.പി. മുകുന്ദേട്ടന്റെ വിയോഗം സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അനുപമനായ സംഘാടകന്‍, ആജ്ഞാശക്തിയുള്ള നേതൃത്വ ശക്തിയുടെ ഉടമ, വിശാലമായ സൗഹൃദത്തെ കാത്തുസൂക്ഷിച്ച സാമൂഹ്യ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം അദ്ദേഹം അനന്യമായവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
തികഞ്ഞ സംഘടനാ കാര്ക്കശ്യത്തോടൊപ്പം മൃദുലവും സ്നേഹാദരവുമായ വ്യക്തിബന്ധം സഹപ്രവര്‍ത്തകരോട് പുലര്‍ത്തുന്നതില്‍ അദ്ദേഹം ഒരു തികഞ്ഞ മാതൃകയായിരുന്നു
വിരുദ്ധ ആദര്‍ശത്തില്‍ നില്ക്കുന്ന വരുമായും അടുത്ത ബന്ധം പുലര്‍ത്താനും, ആവശ്യമായി വരുന്നിടത്ത് സ്നേഹപൂര്‍വ്വം വിയോജിക്കുവാനും അനിതര സാധാരണമായ ഒരു മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
താമരശ്ശേരിയില്‍ ഒരു ക്ഷേത്രനിര്‍മ്മിതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ ഒരുമിച്ചു പങ്കെടുക്കുകയുണ്ടായി വളരെ അവശതയില്‍ തിരുവനന്തപുരം ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അദ്ദേഹം ആ ചടങ്ങില്‍ പങ്കെടുത്തത്. അത് അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള അവസാന പൊതുപരിപാടിയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ആദര്‍ശബോധത്തോടെ സംഘനിഷ്ഠനായി ജീവിച്ച ആ ജ്യേഷ്ഠ സഹോദരന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ വിനമ്ര പ്രണാമങ്ങള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: