ലഖ്നൗ: അയാധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഖനനത്തിനിടയില്‍ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി വ്യക്തമാക്കി.
കണ്ടെത്തിയ പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ ചമ്പത്ത്റായി എക്സില്‍ പോസ്റ്റ് ചെയ്തു. ക്ഷേത്രത്തിന്റെ തൂണുകള്‍, വിഗ്രഹങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ സംബന്ധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെയും ട്രസ്റ്റ് ഭാരവാഹികളുടെയും അതിപ്രധാന യോഗത്തിനുശേഷമാണ് ചമ്പത്ത്റായി ഇക്കാര്യം പോസ്റ്റ് ചെയ്തത്.
മകരസംക്രാന്തിയോടനുബന്ധിച്ച് അടുത്തവര്‍ഷം ജനുവരിയിലാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചശേഷമായിരിക്കും പ്രതിഷ്ഠാ തീയതി പ്രഖ്യാപിക്കുക. 2020 ആഗസ്തിലാണ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: