തിരുവനന്തപുരം: സംസ്ഥാനത്തെ 120 ആരോഗ്യ സ്ഥാപനങ്ങളില്‍ക്കൂടി ഈ സാമ്പത്തിക വര്‍ഷം ഇ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പെടെ 594 ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മുഴുവനിടങ്ങളിലേക്കും ഇ ഹെല്‍ത്ത് വ്യാപിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ഇ പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ് മുതല്‍ എല്ലാ ആശുപത്രി സേവനങ്ങള്‍ക്കും ഇ പെയ്‌മെന്റ് സേവനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും നടക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഇ ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, അപ്പോയ്‌മെന്റ് ബുക്കിങ്, ഓണ്‍ലൈന്‍ അക്കൗണ്ടിങ് തുടങ്ങിയവ പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിവര ശേഖരണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: