ഗണപതിയെ അധിക്ഷേപിച്ചയാള്‍ക്ക് മറുപടിയുമായി നടന് ഉണ്ണി മുകുന്ദന്. ഫേസ്ബുക്ക് കമന്റിന് മറുപടിയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതിയെ ബന്ധപ്പെടുത്തി മനാഫ് എന്നൊരാള്‍ കമന്റ് ചെയ്തത്.
ഗണപതിയ്ക്ക് സിക്സ് പാക്ക് ഇല്ലല്ലോ ഉണ്ണി മോനേ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായാണ് ഉണ്ണി രംഗത്തെത്തിയത്. ‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതെ ഇരിക്കുക. സത്യസന്ധമായി ഉത്തരം നല്കാന് ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് മാറി നില്‍ക്കുന്നത് മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നത് കൊണ്ടാണ്’ ഉണ്ണി മുകുന്ദന് കുറിച്ചു.
ഇതേ പോസ്റ്റിന് ഭാരത് സ്റ്റാര്‍ എന്ന് കമന്റിട്ട നിയാസ് നസീറിനിന് ‘പൊളി ടൈറ്റില്‍, കളിയാക്കിയതാണെങ്കിലും, ഇഷ്ടായി, താങ്ക്സ് എന്നും ഉണ്ണി കമന്റ് ചെയ്തിട്ടുണ്ട്.
ട്രോള്‍ ആകാം പക്ഷെ അതില്‍ സെന്‍സ് വേണമെന്ന് പലരും കമന്റിട്ട ആളെ ഓര്‍മ്മിപ്പിച്ചും ഒരു യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി മറ്റ് മതസ്ഥരെ പരിഹസിക്കാന്‍ പാടില്ലെന്നും എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങുന്നതെന്നും ഉപദേശിച്ചവരും ഉണ്ട്. ഉണ്ണി മുകുന്ദന്റെ ഈ മറുപടിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിയത്.
തമിഴിലടക്കം പുതിയ സിനിമകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ മേക്കോവര്‍ ആണ് ശ്രദ്ധ നേടുന്നത്. മാളികപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് നിന്നും കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ച് കൂടുതല്‍ ഫിറ്റ് ആയ അവസ്ഥയിലാണ് ഉണ്ണി ഇപ്പോള്‍. ഉണ്ണി മുകുന്ദന് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഏതെങ്കിലും ഒരു ചിത്രം ലക്ഷമാക്കിയുള്ള മേക്കോവര്‍ അല്ല ഇത്. മറിച്ച് വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്നില്‍ കണ്ടാണ്. ആര് എസ് ദുരൈ സെന്തില്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ ഗന്ധര്‍വ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ ആദ്യം ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിന് ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്ക് കടക്കുക.
Moving on ! Phew, can’t believe it took me 11 months for this ! Anyways, the grind continues 👌
Posted by Unni Mukundan on Tuesday, September 12, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: