ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐഫോണ്‍ 15 പ്രോ മാക്സ് വിപണിയില്‍ അവതരിപ്പിച്ചു. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ വാച്ചിന്റെ സീരിസ് 9-ഉം വിപണിയിലിറക്കിയിട്ടുണ്ട്.
മെച്ചപ്പെട്ട ക്യാമറ സംവിധാനവും യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ സൗകര്യവുമാണ് ഈ സീരിസിലെ ഫോണുകളുടെ പ്രത്യേകത. എ16 ബയോണിക് ചിപ്പ് ആണ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
ഐഫോണ്‍ പ്രോ മോഡലുകള്‍ക്ക് ഭാരം കുറഞ്ഞ രൂപകല്‍പ്പനയാണ് കമ്പനി നല്‍കിയിരിക്കുന്നത്. പുതിയ എ17 പ്രോ പ്രൊസസര്‍ ചിപ്പാണ് ഈ രണ്ട് പ്രീമിയം മോഡലുകളിലും ഉപയോഗിച്ചത്. 48 എംപി പ്രധാന ക്യാമറയായി എത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് പ്രോ മോഡലുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 എംപി സൂപ്പര്‍ എച്ചഡി ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശേഷി പ്രോ മോഡലുകള്‍ക്കുണ്ട്. മികച്ച ഗെയിമിംഗ് ശേഷിയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.
ടൈറ്റേനിയം ഫ്രെയിമിലാണ് ഐഫോണുകള്‍ എത്തുന്നത്. കട്ടിയുള്ള ഗ്ലാസ് ബാക്കും സെറാമിക് ഷീല്‍ഡ് പ്രൊട്ടക്ഷനും പ്രോ മോഡലുകളിലുണ്ട്. ഐഫോണ്‍ 15ന് 79900 രൂപയും, 15 പ്ലസിന് 89900 രൂപയും ആണ് വില ആരംഭിക്കുന്നത്. 128 ജിബി, 256 ജിബി, 512 ജിബി ഓപ്ഷനുകള്‍ വില്പനയ്ക്കെത്തും.
ഐഫോണ്‍ 15 പ്രോയുടെ വില ആരംഭിക്കുന്നത് 134900 രൂപയിലാണ് 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ലഭിക്കും. ഐഫോണ്‍ 15 പ്രോ മാക്സിന് 159900 രൂപയാണ് വില. ഇതിന് 256 ജിബി, 512 ജിബി, 1 ടിബി ഓപ്ഷനുകളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 15 മുതല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യാം. സെപ്റ്റംബര്‍ 22 മുതലാണ് വിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: