ന്യൂദല്‍ഹി: കര്‍ഷകരാണ് വിളവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള സിമ്പോസിയം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
നിര്‍ണായകമായ നിരവധി സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍ഷകരുടെ ശ്രമങ്ങളെ എല്ലാവരും അഭിനന്ദിക്കണം. കര്‍ഷകര്‍ അന്നദാതാക്കളാണ്. ഭക്ഷണമുണ്ടെങ്കില്‍ മാത്രമേ ശരീരമുള്ളൂ, ശരീരമുണ്ടെങ്കില്‍ ഏത് ജോലിയും ചെയ്യാം. അതുകൊണ്ട് കര്‍ഷകരെ അഭിവാദ്യം ചെയ്യണം.
അവരുടെ അവകാശങ്ങളും ഭാവിയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, രാഷ്ട്രപതി പറഞ്ഞു. ദല്‍ഹിയിലെ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സ് സന്ററിലെ ഐസിഎആര്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ വിളകളെ സംരക്ഷിച്ച കര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങളും രാഷ്ട്രപതി സമ്മാനിച്ചു.
പുതുതായി നിര്‍മിച്ച പ്ലാന്റ് അതോറിറ്റി ഭവന്, പിപിവിഎഫ്ആര്‍ അതോറിറ്റിയുടെ ഓഫീസ്, ഓണ്‍ലൈന്‍ പ്ലാന്റ് വൈവിധ്യം രജിസ്ട്രേഷന് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിച്ചു. രാജ്യത്തിന്റെ സമ്പന്നമായ കാര്‍ഷിക പൈതൃകം അഭിവൃദ്ധി പ്രാപിച്ചത് കര്‍ഷകരുടെ പരിശ്രമം കൊണ്ടാണെന്ന് കേന്ദ്രകൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ അഭിപ്രായപ്പെട്ടു.
സഹമന്ത്രി കൈലാഷ് ചൗധരി, സെക്രട്ടറി മനോജ് അഹൂജ, പിപിവിഎഫ്ആര്‍ അതോറിറ്റി ചെയര്‍പേഴ്സണ്‍ ഡോ.ടി. മോഹപത്ര, ഡോ. ഹിമാന്‍ഷു പഥക്, ഡോ.ആര്.എസ്. പരോദ, തകയുകി ഹഗിവാരയും ചടങ്ങില്‍ പങ്കെടുത്തു. 59 രാജ്യങ്ങളില്‍ നിന്നുള്ള എഴുന്നൂറിലധികം പ്രതിനിധികളാണ് 15ന് സമാപിക്കുന്ന സിമ്പോസിയത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: