ട്രിപ്പോളി : ഉത്തര ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ 2000ത്തില്‍ പരം പേര് മരിച്ചു. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഡാനിയല്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച വെള്ളപ്പൊക്കം, കിഴക്കന്‍ ലിബിയയിലെ മുഴുവന്‍ പ്രദേശങ്ങളിലും നാശം വിതച്ചു. ചില തീരദേശ നഗരങ്ങളിലെ വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ ലിബിയയിലെ ഡെര്‍നയാണ് ദുരിതം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട നഗരം.
ഡെര്‍നയിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി.കിഴക്കന്‍ ലിബിയയില്‍ അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സ്കൂളുകളും കടകളും അടച്ചിടാന്‍ നിര്‍ദേശം നല്കി.
കഴിഞ്ഞയാഴ്ച ഗ്രീസ്, തുര്‍ക്കി, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച ഡാനിയല്‍ കൊടുങ്കാറ്റ് ഞായറാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ വീശിയടിക്കുകയായിരുന്നു. ഈജിപ്തിന്റെ ഭാഗങ്ങളിലും കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: