കൊച്ചി: സ്വകാര്യ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ല. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരു വിരല്‍തുമ്പില്‍ ഇത്തരം വീഡിയോകള്‍ ലഭ്യമാകും. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വീഡിയോകള്‍ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പറഞ്ഞു.
പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈല്‍ ഫോണില്‍ അശ്ലില വീഡിയോ കണ്ടതിനാണ് കറുകുറ്റി സ്വദേശിയായ 27-കാരനെതിരെ പോലീസ് കേസെടുത്തത്. ഈ കേസില്‍ കോടതിയിലുള്ള എല്ലാ തുടര്‍ന്നടപടികളും ഹൈക്കോടതി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: