കൊച്ചി: ധനസമാഹരണത്തിന്റെ ഭാഗമായി ഹിന്ദു-ക്രിസ്ത്യന്‍ ബിസിനസുകാരെ കൊള്ളയടിക്കാൻ പദ്ധതിയിട്ടതായി ഐഎസ് നേതാവ് നബീല്‍ എന്ന സെയ്ദ് നബീല്‍ അഹമ്മദ്. മറ്റു മതങ്ങളുടെ ആരാധനാലയങ്ങളില്‍ മോഷണം നടത്താനും പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ ചോദ്യം ചെയ്യലില്‍ നബീല്‍ വെളിപ്പെടുത്തി.
ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള ഉത്തരവാദിത്വവും നബീലിന് ഉണ്ടായിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ബിസിനസുകാരെയും അവരുടെ സ്ഥാപനങ്ങളെയും കൊള്ള ചെയ്ത് ഭീകരവാദത്തിന് ഫണ്ട് ചെയ്യുകയായിരുന്നു പദ്ധതി. ഇതിനായി ബിസിനസുകാരുടെ പട്ടികയും തയ്യാറാക്കി. മറ്റു മതങ്ങളുടെ ആരാധനാലയങ്ങളില്‍ മോഷണം നടത്താനും പരിപാടിയിട്ടിരുന്നു. .കോരളത്തില്‍ തീവ്രവാദി ആക്രമണത്തിനും പദ്ധതിയിട്ടിരുന്നു. കേരളത്തിലെ ഒരു ക്രിസ്തീയ പുരോഹിതനെ കൊല്ലാനും പദ്ധതിയിട്ടിരുന്നു.
ആഷിഫ്, ഷിയാസ് സിദ്ദിഖ്, നബീൽ സെയ്ദ് അഹമ്മദ് എന്നിവര്‍ ഗൂഢാലോചനകളിൽ പങ്കാളികളായിരുന്നു. . ഇതില്‍ ആഷിഫിനെയും ഷിയാസ് സിദ്ദിഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ നബീൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറൈസാൻ പ്രൊവിൻസ് ( ഐ എസ് – കെ പി ) കേരള അമീറായിരുന്നു. ബോംബ് സ്ഫോടനങ്ങള്‍ വിദഗ്ധമായി ആസൂത്രണം ചെയ്യുന്ന ആഷിഫാണ് നബീലിനെ ഭീകരവാദ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയത്. ഇവര്‍ ആന്ധ്രപ്രദേശിലെയും, തെലുങ്കാനയിലെയും മാവോവദി ഗ്രൂപ്പുകളുമായും ബന്ധമുണ്ടാക്കിയിരുന്നു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇവര്‍ക്ക് പരിശീലന കേന്ദ്രങ്ങളും, ഒളിത്താവളങ്ങളുണ്ടായിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് ചെന്നൈ വിമാനത്താവളം വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് സെയ്ത് നബീൽ അഹമ്മദ് പിടിയിലായത്.
കേസില്‍ രണ്ടാം പ്രതിയാണ് നബീല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയില്‍ നിന്നാണ് എന്‍ഐഎ സംഘത്തിന്റെ വലയിലായത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കേരളത്തിലെ ഐഎസ് മൊഡ്യൂളിന്റെ പ്രധാനികളില്‍ ഒരാളാണ് നബീലെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ എന്‍ഐഎ കോടതി നബീലിനെ സെപ്തംബര്‍ 16 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: