കോട്ടയം: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ പൊലിസ് അന്വേഷണം നടത്തിയപ്പോള്‍ വഴിത്തിരിവ്. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി ഇരുവരെയും കണ്ടെത്തി.
തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമനസാലെ പോയതാണെന്നുമാണ് യുവതിയുടെ മൊഴി. തിരുവല്ല തിരുമൂലപുരത്ത് കഴിഞ്ഞ രാത്രി 11 മണിയെടെയാണ് സംഭവമെന്നാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ നല്കിയ പരാതി.
ബൈക്കില്‍ സഞ്ചരിക്കവെ കാര്‍ കുറുകെ നിര്‍ത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ് പരാതി നല്‍കിയത്. പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ യുവതിയും കേസില്‍ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: