കൊച്ചി : ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കിലുളള യാത്രയ്‌ക്ക് പ്രായപരിധി വര്‍ദ്ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ രംഗത്ത്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ബസ് കണ്‍സഷനുളള പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. നേരത്തേ 25 വയസായിരുന്നു പ്രായപരിധി.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കിലുളള യാത്രയ്‌ക്ക് പ്രായപരിധി 18 ആയി ചുരുക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്. ഇതിനിടയിലാണ് പ്രായ വര്‍ധനയെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റഴ്‌സ് ഓര്‍ഗനൈസേഷന്‍ കുറ്റപ്പെടുത്തി.
പുതിയ തീരുമാനത്തിനെതിരെ സമരത്തിലേക്ക് പോകുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: