എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. നിലവിൽ രണ്ട് പ്രതികളെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസിൽ മറ്റൊരാൾ കൂടി പ്രതിയാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.
കുട്ടിയെ ഉപദ്രവിക്കുക എന്നത് ലക്ഷ്യം വെച്ച് മുമ്പും പ്രതി വീട്ടിൽ എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലിത്താണ് പ്രതിക്ക് മറ്റെവിടെ നിന്നെല്ലാം സഹായം ലഭിച്ചുവെന്ന് അന്വേഷിച്ചത്. പെൺകുട്ടിയുടെ പിതാവ് വീട്ടിൽ ഇല്ലെന്ന വിവരം പ്രതി ക്രിസ്റ്റൽ രാജിനെ അറിയിച്ചത് കസ്റ്റഡിയിലുള്ള മുസ്താഖാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: