മുസാഫറാബാദ്: ഭക്ഷ്യ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും മൂലം പാകധിനിവേശ കശ്മീരില്‍ പ്രതിഷേധം കത്തുന്നു. പാക് വിരുദ്ധ സമരമാണ് പാകധിനിവേശ കശ്മീരില്‍ പലയിടങ്ങളിലും. പട്ടിണി മൂലം തങ്ങള്‍ മരിക്കുകയാണെന്നും ജീവന് രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നുമാണ് പാകധിനിവേശ കശ്മീകരികളുടെ അഭ്യര്‍ഥന.
പ്രതിഷേധക്കാര്‍ പാക് സര്‍ക്കാരിനെ വിമര്‍ശിക്കുകയും മോദിയോട് സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പാകധിനിവേശ കശ്മീരിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്ത്തകന് ഷബീര്‍ ചൗധരിയാണ് വീഡിയോ പങ്കുവെച്ചത്.
പണപ്പെരുപ്പം, ലോഡ് ഷെഡ്ഡിങ്്, ഭക്ഷ്യ ദൗര്‍ലഭ്യം തുടങ്ങിയ പ്രതിസന്ധികള്‍ കനക്കുമ്പോള്‍, യുക്തിരഹിതമായാണ് പാക് സര്‍ക്കാര്‍ നികുതി ചുമത്തുന്നത്. പാകിസ്ഥാനില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ പിഒകെയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം തേടുകയാണ്, ഷബീര്‍ ചൗധരി തുറന്നു പറയുന്നു.
പിഒകെയിലെ ജനങ്ങള്‍ പാകിസ്ഥാന്റെ നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ ജീവന് രക്ഷിക്കൂ, ഞങ്ങള്‍ പട്ടിണി മൂലം മരിക്കുകയാണ്, ദയവായി ഈ നരകത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തെരുവിലിറങ്ങുന്നത് അദ്ദേഹം പറഞ്ഞു.
അഴിമതി, തെറ്റായ നയങ്ങള്‍ എന്നിവ കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയ പാക് സര്‍ക്കാരിന്റെ നടപടിയെ ഷബിര്‍ അലി നിശിതമായി വിമര്‍ശിച്ചു. പ്രദേശം പരമാവധി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വൈദ്യുതി ബില്ലുകള്‍ അടയ്ക്കാന്‍ പിഒകെയിലെ ജനങ്ങള്‍ നിര്‍ബന്ധിതരാണെന്ന് അദ്ദേഹം പറഞ്ഞു.
പണമില്ലാത്ത പാകിസ്ഥാനില്‍ മൂന്ന് മാസത്തിനുള്ളില്‍ വൈദ്യുതി വില ഇരട്ടിയായി. ഗോതമ്പ് മാവിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും കനത്ത നികുതി ചുമത്തുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഏതാനും പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ ദുര്‍ഭരണത്തില്‍ കൊടിയ ദുരിതമനുഭവിക്കുകയാണ് പാക് അധീനിവേശ കശ്മീരിലെ ജനങ്ങള്‍.
സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തില്‍ പ്രതീക്ഷയുടെ വെളിച്ചമാണ് ഭാരതം.അതിനാലാണ് പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്ന് ഷബിര്‍ പറഞ്ഞു. പാക് സര്‍ക്കാര്‍ പിഒകെയിലെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും നിവാസികളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: