ന്യൂദല്‍ഹി: ഹിന്ദുമതത്തെ തുടച്ചുനീക്കണമെന്നും ഇന്ത്യയില്‍ ജാതീയമായ അസമത്വം നിലനില്‍ക്കുന്നുവെന്നും വാദിച്ച ഐഐടി പ്രൊഫസര്‍ ദിവ്യ ദ്വിവേദിയെ എതിര്‍ത്ത ഫ്രഞ്ച് ടിവിയുടെ റിപ്പോര്‍ട്ടര്‍ക്ക് വാഗ്വാദത്തിനൊടുവില്‍ ജയം. മോദിയുടെ ഇന്ത്യയെ അനുകൂലിച്ചായിരുന്നു ഫ്രഞ്ച് ടിവിയായ ഫ്രാന്‍സ് 24ന്റെ റിപ്പോര്‍ട്ടര്‍ മോദീവിമര്‍ശകയായ ദിവ്യ ദ്വിവേദിയോട് ഏറ്റുമുട്ടിയത്.
മോദി വിരോധിയായ ഐഐടി പ്രൊഫസര്‍ ദിവ്യ ദ്വിവേദിയും തമ്മിലുള്ള വാഗ്വാദം കാണാം:
🔴🇮🇳 Philosopher and author Divya Dwivedi says there are two Indias:
➖ Past India of racialized caste order oppressing the majority population.
➖ The idea of a future egalitarian India without caste oppression and Hinduism.Watch her analysis here on the @F24Debate 👇 pic.twitter.com/Q5J0CHL0uQ
— FRANCE 24 English (@France24_en) September 8, 2023
പണ്ട് ജാതിവിവേചനം നിലനിന്നിരുന്ന ഹിന്ദുത്വ ഇന്ത്യയല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ഹിന്ദുമതം തുടച്ചുനീക്കപ്പെട്ട, എല്ലാവര്‍ക്കും തുല്ല്യ നീതിയുള്ള ഇന്ത്യയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ദിവ്യ ദ്വിവേദി ആഞ്ഞടിച്ചപ്പോള്‍ ഫ്രഞ്ച് ടിവി റിപ്പോര്‍ട്ടര്‍ മോദിയുടെ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് ഒരു ഓട്ടോറിക്ഷക്കാരന്റെ കഥ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ അനുകൂലിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ കഥ. താന്‍ വഴിയില്‍ കണ്ട ഒരു ഓട്ടോറിക്ഷക്കാരന്‍ പറഞ്ഞ അനുഭവ കഥയാണ് ഫ്രഞ്ച് ടിവിയുടെ റിപ്പോര്‍ട്ടര്‍ തന്റെ വാദത്തിന് അനുകൂലമായി പറഞ്ഞത്. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തനിക്ക് വാടകയോട്ടക്കാരുമായും എന്തിന് ലോകവുമായും ബന്ധപ്പെടാനും തന്റെ ബിസിനസ് വളര്‍ത്താനും സഹായിക്കുന്നുവെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. ‘ഭാവി ഇന്ത്യയെ നോക്കി ചിരിക്കുന്നു’ എന്ന് മനസ്സിലാക്കാന്‍ ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ അനുഭവം ധാരാളമല്ലേ എന്നായിരുന്നു ഫ്രഞ്ച് ടിവി റിപ്പോര്‍ട്ടറുടെ ചോദ്യം. ഇത് വെറും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചില അനുഭവകഥകളില്‍ ഒന്ന് മാത്രമാണിതെന്ന് പറഞ്ഞ് ദിവ്യ ദ്വിവേദി അതിനെ തള്ളി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെപ്പോലെ തന്നെയാണ് ഐഐടി പ്രൊഫസറായ ദിവ്യ ദ്വിവേദിയും. രാഹുല്‍ വിദേശരാജ്യങ്ങളില്‍പ്പോയി ഇന്ത്യയെ അപഹസിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നുകൊണ്ട് തന്നെ ഇന്ത്യയെ വിമര്‍ശിക്കുന്ന വ്യക്തിയാണ് ദിവ്യ ദ്വിവേദി. ഇപ്പോഴും ഇന്ത്യയില്‍ ഒരുപിടി ഉന്നതര്‍ 90 ശതമാനം അവസരങ്ങളും കയ്യടക്കി വെച്ചിരിക്കുന്നുവെന്നായിരുന്നു ദിവ്യ ദ്വിവേദിയുടെ വിമര്‍ശനം. എന്നാല്‍ അസമത്വം ലോകത്ത് എല്ലായിടത്തും നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് ഫ്രഞ്ച് ടിവി റിപ്പോര്‍ട്ടര്‍ വീണ്ടും മോദിയെ അനുകൂലിച്ച് തിരിച്ചടിച്ചു. വിവേചനം നിലനില്‍ക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമല്ലെന്ന് ഫ്രഞ്ച് ടിവി റിപ്പോര്‍ട്ടര്‍ തിരിച്ചടിച്ചതോടെ ദിവ്യ ദ്വിവേദിയ്‌ക്കും ഒടുവില്‍ അത് സമ്മതിക്കേണ്ടി വന്നു.
മഹാത്മാഗാന്ധിയെ വിമര്‍ശിച്ച് 2019ല്‍ മാധ്യമശ്രദ്ധ നേടിയ വ്യക്തി കൂടിയാണ് ദിവ്യ ദ്വിവേദി. ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന വ്യാജ ധാരണ പരത്തിയത് മഹാത്മാഗാന്ധിയാണെന്നായിരുന്നു ദിവ്യ ദ്വിവേദിയുടെ ഗാന്ധീവിമര്‍ശനം. ഗാന്ധിജി ഉന്നതജാതിയില്‍പ്പെട്ട ഒരു ഹിന്ദു നേതാവാണെന്നായിരുന്നു ദിവ്യ ദ്വിവേദിയുടെ അഭിപ്രായം. ഹിന്ദുക്കളെ ജാതികളും ഉപജാതികളുമായി വിഭജിക്കാനുള്ള ബുദ്ധിജീവികളുടെയും ഇടതുപക്ഷത്തിന്റെയും എന്‍ജിഒകളുടെയും ഇടത് അക്കാദമിക് പണ്ഡിതരുടെയും അജണ്ട തന്നെയാണ് ദിവ്യ ദ്വിവേദിയും പിന്തുടരുന്നത്. ഇതുവഴി ബിജെപിയുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: