ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ്.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കരികില്‍ തറയില്‍ മുട്ടുകുത്തിയിരുന്ന് സംസാരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ആചാര്യ പ്രമോദ് ഉദയനിധി സ്റ്റാലിനെ കളിയാക്കിയത്.
കസേരയില്‍ ഇരിയ്ക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കരികില്‍ തറയില്‍ മുട്ടുകുത്തിയിരുന്ന് സംസാരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വിനയം നിറഞ്ഞ പെരുമാറ്റം സമൂഹമാധ്യമത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്ന് ഇന്ത്യയില്‍ എത്തിയ ഋഷി സുനക് അഭിപ്രായപ്പെട്ടിരുന്നു.
അദ്ദേഹം ദല്‍ഹിയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ഹിന്ദു ആഘോഷമായ രക്ഷാബന്ധനില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കൃഷ്ണ ജന്മാഷ്ടമി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഋഷി സുനക് വിഷമം പ്രകടിപ്പിച്ചിരുന്നു.
“ഉദയനിധി സ്റ്റാലിന്, ഇതാണ് സനാതനം”- എന്നായിരുന്നു ഋഷി സുനകിന്റെ വിനയം ചൂണ്ടിക്കാട്ടി ആചാര്യ പ്രമോദ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. . ഹിന്ദു സംസ്കാരവും സനാതന ധര്‍മ്മവും എത്രയോ ഉന്നതമാണെന്ന് ഋഷി സുനകിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ആചാര്യ പ്രമോദ്. ചൂണ്ടിക്കാട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: