കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പ്രധാനാദ്ധ്യാപകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എന്ന് കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടന നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
കേന്ദ്രത്തെ പഴി ചാരി തടിതപ്പുന്ന സര്‍ക്കാരിന് ഏറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ കേരളത്തിനായി തുക അനുവദിച്ചെന്നും സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡല്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്നാണ് സംസ്ഥാന ധനമന്ത്രി കുറ്റപ്പെടുത്തുന്നത്.
2021-22 വര്‍ഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ അക്കൗണ്ടിലേക്ക് കൈമാറണം. എന്നാല്‍ സര്‍ക്കാര്‍ ഇത് ചെയ്തില്ലെന്ന് കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: