ന്യൂദല്‍ഹി: ലഡാക്കില്‍ നിന്നും ഭാരതത്തിന്റെ നല്ലൊരു പങ്ക് ഭൂമി ചൈന പിടിച്ചെടുത്തുവെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന തെറ്റാണെന്ന് ലഡാക്ക് ലഫ് ഗവര്‍ണര്‍ റിട്ട. ബ്രിഗേഡിയര്‍ ബി.ഡി. മിശ്ര വ്യക്തമാക്കി. “ലഡാക്കില്‍ ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ല. “- അദ്ദേഹം പറഞ്ഞു.
“മറ്റൊരു വ്യക്തി നടത്തിയ പ്രസ്താവനയെ എതിര്‍ക്കാന്‍ ഞാനില്ല. പക്ഷെ ഞാന്‍ പറയുന്നത് വസ്തുതയാണ്. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും ലഡാക്കില്‍ നഷ്ടമായിട്ടില്ല. ചൈന ഭാരതത്തിന്റെ ഒരു ചതുരശ്ര ഇഞ്ച് സ്ഥലം പോലും കയ്യേറിയിട്ടില്ല. അത് എനിക്ക് വ്യക്തിപരമായി അറിയാം.” – ലഡാക്ക് ലഫ് ഗവര്‍ണര്‍ റിട്ട. ബ്രിഗേഡിയര്‍ ബി.ഡി. മിശ്ര പറഞ്ഞു.
എന്ത് പ്രത്യാഘാതവും നേരിടാന്‍ നമ്മുടെ സായുധ സേന ഒരുങ്ങിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വലിയൊരു പങ്ക് ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് ഈയിടെയാണ് രാഹുല്‍ഗാന്ധി ആരോപിച്ചത്. ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്ന മോദിയുടെ അഭിപ്രായം തെറ്റാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക