തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുരുക്കാന്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎല്‍എയുമായി ഗണേഷ്കമാര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിപിഎമ്മിലെ ഒരു വിഭാഗം ഗണേഷ്കുമാറിനെതിരെ രംഗത്ത്.
മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്ത് നിന്നും കേരള കോണ്‍ഗ്രസ് ബി വിഭാഗം പ്രതിനിധിയെ മാറ്റി സിപിഎം പ്രതിനിധിയെ നിയമിച്ചതിനെതിരെ ഗണേഷ്കുമാര് ശക്തമായി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പോലും അറിയാതെയാണ് ചെയര്മാന് സ്ഥാനത്ത് നിന്നും കെ.ജി. പ്രേംജിത്തിനെ മാറ്റിയത്. തുടര്‍ന്ന് ഗണേഷ്കുമാര് പരാതിപ്പെട്ടതിനെ തുടര്‍ന്ന് നിയമനം മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപാജാപക സംഘമാണ് ഇതിന് പിന്നിലെന്നും മന്ത്രി മുഹമ്മദ് റിയാസാണ് ചരട് വലിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഗണേഷ്കുമാറാണ് ഈ ഉപജാപക സംഘത്തെക്കുറിച്ച് പ്രചരിപ്പിച്ചെന്നുള്ള ആരോപണം സിപിഎമ്മില്‍ ശക്തമാണ്. ഇതിനിടെയാണ് ഉമ്മന്‍ചാണ്ടിയ കുറ്റവിമുക്താനാക്കിയും ഗണേഷ്കുമാര് ഗൂഢാലോചന നടത്തിയെന്നും സിബിഐ റിപ്പോര്‍ട്ട് കോടതയില്‍ സമര്‍പ്പിച്ചത്. ഇന്ന് നിയമസഭാ ചേരാനിരിക്കെ സിബിഐ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനു പിന്നിലും സിപിഎമ്മിലെ ഒരു വിഭാഗമാണെന്നാണ് ആരോപണമുയരുന്നത്.
എല്‍ഡിഎഫ് ധാരണ പ്രകാരം ആന്റണിരാജു മന്ത്രി സ്ഥാനം മാറി ഗണേഷ്കുമാറിന് നല്‍കാനിരിക്കെയാണ് ഗൂഢാലോചന വിവാദം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കേസിലെ പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്ന് പരാതി. ഗണേഷ്കുമാറും ബന്ധു ശരണ്യ മനോജുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് പീഡന പരാതിയെന്നാണ് സിബിഐയെ കണ്ടെത്തിയത്. ഒരു വിവാദദല്ലാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: