കൊച്ചി: അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദര്‍ശന സേവാ ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്കാരത്തിന് ഒന്‍പത് മലയാളികള്‍ തിരഞ്ഞെടുക്കപ്പെട്ടു.
കെ. ഹരിദാസ് തുരുവനന്തപുരം, പി. ശ്രീദേവി പാല്‍ക്കുളങ്ങര, രാജലക്ഷ്മിരാജ നിലമ്പൂര്‍, ശ്യാംചൈതന്യ പാലക്കാട്, അഡ്വ. മങ്കോട് രാമകൃഷ്ണന് ഗുരുവായൂര്‍, ലക്ഷ്മി ഹരിഹരന് ഇടപ്പള്ളി, മംഗലത്ത് ജഗദംബികാദേവി തൃപ്പൂണിത്തുറ, ഇന്ദിരാ നവീന്ചന്ദ്രന് മട്ടാഞ്ചേരി, ഗിരിജാ കലാധരന്‍ വൈപ്പിന്‍ എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഈ മാസം 16ന് ഉത്തര്‍പ്രദേശിലെ നൈമിശിരണ്യത്തിലെ സൂത പീഠത്തില്‍ ലക്നൗ എംഎല്‍എ ഭൂപേന്ദ്ര സിങ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുപി സാംസ്കാരിക മന്ത്രി ജയ് വീര്‍ സിങ് പുരസ്കാര സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: