ഇനി മുതൽ യൂട്യൂബിൽ വീഡിയോ കണ്ട് മടുത്താൽ ഗെയിം കളിക്കാം. കാഴ്ചക്കാരെ നിലനിർത്തുന്നതിനായി പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഗെയിം കളിക്കാനാകുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് പുതിയ നീക്കം. ആപ്ലിക്കേഷനുള്ളിൽ തന്നെ വ്യാത്യസ്ത രീതിയിലുള്ള ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ കളിക്കാനകുന്ന വിധമാണ് പുതിയ സംവിധാനം അവതരിപ്പിക്കുക.
യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ 15 ശതമാനത്തോളം ഗെയിം സ്ട്രീമിംഗിന് നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പ്ലേയബിൾ എന്ന പേരിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഉപയോക്താക്കൾക്കിടയിൽ പരീക്ഷണാടിസ്ഥാനത്തിലാകും അവതരിപ്പിക്കുക.
നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകളും ഗെയിമുകൾ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബും ഗെയിം സംവിധാനം എത്തിക്കുന്നത്. ‘സ്റ്റാക്ക് ബൗൺസ്’ പോലുള്ള വീഡിയോ ഗെിയിമുകളാണ് പരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: