Categories: IndiaWorld

ബഹിരാകാശ രംഗം കുതിക്കും; ഇസ്രോയുമായി കൈകോര്‍ക്കാന്‍ നാസ; വാണിജ്യ ബഹിരാകാശ സഹകരണത്തിനായി പ്രത്യേക ഗ്രൂപ്പ്

Published by

ന്യൂഡല്‍ഹി: ബഹിരാകാശ പരീക്ഷണങ്ങളില്‍ ഇസ്രോയുടെ പങ്കാളിയാകാന്‍ നാസ. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതില്‍ ഐഎസ്ആര്‍ഒയുമായി കൈകോര്‍ക്കുക നാസയാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിന്നാലെ ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിച്ചി പ്രവര്‍ത്തിക്കാമെന്ന് സംയുക്ത പ്രസ്താവന പുറത്തിക്കി.

യുഎസില്‍ നിന്ന് 31 ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന കത്ത് ജോ ബൈഡന്‍ സ്വീകരിച്ചു. വ്യാപാര ബന്ധത്തിലും സമുദ്ര ഗതാഗതത്തിലും നെടുംതൂണായി നിന്ന് ഇന്തോപസഫിക് സമുദ്രത്തിന്റെ നിയന്ത്രണം സ്ഥാപിക്കാനുള്ള യുഎസ് തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

വാണിജ്യ ബഹിരാകാശ സഹകരണത്തിനായി ഒരു ഗ്രൂപ്പ് രൂപീകരിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ബഹിരാകാശ പര്യവേഷണത്തിലെ ഈ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ വരുന്ന വര്‍ഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ സംയുക്ത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാനും തീരുമാനമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by