വാഷിംഗ്ടൺ: കാലിഫോർണിയയിലെ ദേശീത പാത ഇനി ഇന്ത്യൻ വംശജന്റെ പേരിലറിയപ്പെടും. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കൊല്ലപ്പെട്ടറോനിൽ സിംഗ് എന്ന പോലീസ് ഓഫീസറിന്റ പേരിലാണ് ഈ ദേശീയപാത അറിയപ്പെടുക. ‘കോർപ്പറൽ റോനിൽ സിംഗ് മെമ്മോറിയൽ ഹൈവേ’ എന്നാണ് ഹൈവേയ്ക്ക് നൽകിയിരിക്കുന്ന പേര്.
2018ൽ അനധികൃത കുടിയേറ്റക്കാരന്റ വെടിയേറ്റാണ് റോനിൽ സിംഗ് കൊല്ലപ്പെട്ടത്. ഫിജിയിലെ നവുവയിലെ നൈറ്റാറ്റ പട്ടണത്തിലാണ് സിംഗ് വളർന്നത്. പോലീസ് അക്കാദമിയിൽ പഠിച്ച അദ്ദേഹം 2011-ൽ കാലിഫോർണിയയിലെ ന്യൂമാൻ പോലീസിൽ ചേർന്നു. ന്യൂമാനിൽ വാഹന പരിശോധനക്കിടയിലാണ് റോനിൽ കൊല്ലപ്പെട്ടത്. 2018ലായിരുന്ന അപ്രതീക്ഷിത വിയോഗം.
മികച്ച സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് റോഡിന് കോർപ്പറൽ റോനിൽ സിംഗ് മെമ്മോറിയൽ ഹൈവേ എന്ന പേര് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: