- കൊല്‍ക്കൊത്ത: ടാറ്റാ സ്റ്റീല്‍ ബ്ലിറ്റ് സ് ചെസില്‍ ഒമ്പത് റൗണ്ട് പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ 6.5 പോയിന്റോടെ മുന്നില്‍. ആറ് പോയിന്റുകള്‍ നേടി ഇന്ത്യയുടെ വിദിത് ഗുജറാത്തിയും റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക്കും തൊട്ടുപിന്നിലുണ്ട്.
ആദ്യ അഞ്ച് റൗണ്ടില്‍ ജയിച്ച പ്രജ്ഞാനന്ദ അടുത്ത രണ്ട് റൗണ്ടില്‍ തോല്‍വി ഏറ്റുവാങ്ങുകയും ഒമ്പതാം റൗണ്ടില്‍ സമനില നേടുകയും ചെയ്താണ് 6.5 പോയിന്റ് നേടിയത്. ആദ്യ അഞ്ച് റൗണ്ടുകളില്‍ തെയ് മൂര്‍ രദ് ജബോവ് (അസര്ബൈജാന്), മാക്സിം വാചിയര്‍-ലഗ്രാവ് (ഫ്രാന്‍സ്), വിന്‍സന്റ് കെയ്മര്‍ (ജര്‍മ്മനി), നോദിര്‍ബെക് അബ്ദുസത്തോറൊവ് (ഉസ്ബെക്കിസ്ഥാന്), പെന്റല ഹരികൃഷ്ണ എന്നിവരെയാണ് പ്രജ്ഞാനന്ദ തോല്പിച്ചത്.
പിന്നീട് ഇന്ത്യയുടെ വിദിത് ഗുജറാത്തിയുമായും ഡി.ഗുകേഷുമായുള്ള മത്സരത്തില്‍ പ്രജ്ഞാനന്ദ തോറ്റു. പിന്നീട് മൂന്ന് തവണ ലോക ബ്ലിറ്റ് സ് ചെസ് ചാമ്പ്യനായ റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിസ് ചുക്ക് പ്രജ്ഞാനന്ദയെ സമനിലയില്‍ കുരുക്കുകയായിരുന്നു. അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്ജുന് എരിഗെയ്സിയെ പ്രജ്ഞാനന്ദ തോല്പിച്ചതോടെ ആറര പോയിന്റായി.
ഇനി ഒമ്പത് റൗണ്ടുകള്‍ കൂടി ബാക്കിയുണ്ട്. അതിവേഗ ചെസ്സാണ് ബ്ലിറ്റ് സ് ചെസ്. ഒരു കരുനീക്കത്തിന് പരമാവധി 10 മിനിറ്റേ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: