ജി20 നയപ്രഖ്യാപനത്തിൽ ഇന്ത്യ പൂർണ സമവായം കൈവരിച്ചതിൽ അമിതാഭ് കാന്തിന് അഭിനന്ദമറിയിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഐഎഎസ് തിരഞ്ഞെടുത്തപ്പോൾ ഐഎഫ്എസിന് നഷ്ടമായത് ഒരു മികച്ച നയതജ്ഞ്രനെയാണ്. ചൈനയും റഷ്യയുമായി ചർച്ചകൾ അവസാനിച്ചത് ഉച്ചകോടിയുടെ തലേ രാത്രി മാത്രമായിരുന്നുവെന്ന് അമിതാഭ് കാന്ത് തന്നെ പറയുന്നു. ഇന്ത്യയുടെ അഭിമാന നിമിഷമാണ് ഇത്- ശശി തരൂർ എക്സിൽ കുറിച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു സമവായ പ്രസ്താവന അവതരിപ്പിക്കാൻ 200 മണിക്കൂറോളം തുടർച്ചയായ ചർച്ചകൾ ആവശ്യമായിരുന്നുവെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞിരുന്നു. സമവായം കൈവരിക്കാനായി ചർച്ചകളുടെ പരമ്പരകളാണ് നടത്തിയതെന്ന് ഷെർപ്പ പറഞ്ഞു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഒപ്പം ചേർക്കാനായി നിർത്താതെ 200 മണിക്കൂറുകൾ വരെ ചർച്ചകൾ സംഘടിപ്പിച്ചു. ബ്രസീൽ,ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ പിന്തുണയും ഏറെ സഹായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഷെർപ്പ അമിതാഭ് കാന്ത്, അഡീഷണൽ സെക്രട്ടറി അഭയ് ഠാക്കൂർ,ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് നായിഡു കാകനൂർ,ഈനം ഗംഭീർ എന്നിവരുടെ പ്രവർത്തനമാണ് ജി20-ൽ ഇന്ത്യ തിളങ്ങാൻ കാരണം. നാലംഗ സംഘം സെപ്റ്റംബർ മൂന്ന് മുതൽ അംഗരാജ്യങ്ങളുമായി നിരന്തരം ചർച്ചകളും പ്രവർത്തനങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: