ന്യൂഡൽഹി, 8 സെപ്തംബർ: നാളെ ആരംഭിക്കുന്ന ജി20 സമ്മേളനത്തിന് ഡൽഹിയിൽ എത്തിച്ചേർന്ന വിവിധ രാഷ്‌ട്ര നേതാക്കളെ വിമാനത്താവളത്തിൽ സ്വീകരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖർ . കൊറിയയുടെ പ്രസിഡൻ്റ് ശ്രീ. യുൻ സുക് യോൾ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ശ്രീ. ആൻ്റണി അൽബനേസ്, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരെ ഇന്ന് പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി സ്വീകരിച്ചു.
“വിവിധ വിഷയങ്ങളിൽ രാഷ്‌ട്രങ്ങൾ തമ്മിലുള്ള അഭിപ്രായ സമന്വയത്തിന് പ്രസക്തിയും പ്രാധാന്യവും ഏറി വരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി20 സമ്മേളനം നടക്കുന്നത്. വസുധൈവ കുടുംബകം എന്ന ആശയം ഇന്ന് വെറുമൊരു ആശയമല്ല; മറിച്ച് രാഷ്‌ട്രങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ തുല്യ അവസരങ്ങളിലേക്കും അഭിവൃദ്ധിയിലേക്കും ഉയരുന്നതിനുള്ള അവസരമായി മാറിയിരിക്കുന്നു”വെന്ന് മന്ത്രി പറഞ്ഞു.
ആധുനിക വികസന സങ്കൽപ്പങ്ങൾ അധികരിച്ച് 60 ഇന്ത്യൻ നഗരങ്ങളിലായി നടന്ന 200-ൽപ്പരം സമ്മേളനങ്ങളുടെ സമാപനമായി നടക്കുന്ന ജി20 ഉച്ചകോടിക്ക് നാളെ പ്രഗതി മൈതാനിയിലെ പ്രഗതി മൈതാനിയിൽ തുടക്കമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: