തിരുവനന്തപുരം: എസ്കെ ഹോസ്പിറ്റല്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. എസ്കെ ഹോസ്പിറ്റലില്‍ ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ് (ഡിഎന്‍ബി) പ്രോഗ്രാം ഇന്‍ ജനറല്‍ മെഡിസിന്, ഫിസിഷ്യന്‍ ഡോ. കെ.പി. പൗലോസ് ഉദ്ഘാടനം ചെയ്തു. എസ്കെ ആശുപത്രി സെമിനാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ.എസ്. സന്ധ്യ അധ്യക്ഷത വഹിച്ചു.
ക്രിട്ടിക്കല്‍കെയര്‍, മറ്റു വിഷയങ്ങളിലെ ഡിഎന്‍ബി, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എന്റോളജി, അനസ്തേഷ്യ എന്നിവയ്ക്ക് ആവശ്യമായ സാങ്കേതിക കോഴ്സുകള്‍, എസ്കെ ഹോസ്പിറ്റലിലെ മറ്റ് കോഴ്സുകളുടെ നടത്തിപ്പ് സൗകര്യങ്ങളുടെ വികസനവും ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്ററായ കേണല്‍ രാജീവ് എം.ആര്. വിശദീകരിച്ചു. കാര്‍ഡിയോളജി എച്ച്ഒഡി ഡോ. കെ. സുരേഷ്, ന്യൂറോളജി എച്ച്ഒഡി ഡോ. എസ്.ആര്. ചന്ദ്ര, ഗ്യാസ്ട്രോ എന്റോളജി എച്ച്ഒഡി ഡോ. ജി. ജലധരന്‍, ഫിസിഷ്യന്‍ ആന്‍ഡ് ഡയബറ്റോളജിസ്റ്റ് ഡോ. തങ്കം, ക്രിട്ടിക്കല്‍ കെയര്‍ എച്ച്ഒഡി ഡോ. രവി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഒ.എസ്. ശ്യാം സുന്ദര്‍, സീനിയര്‍ ഫിസിഷ്യന്‍ പ്രമോദ് കെ. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: