ന്യൂദല്‍ഹി: മോദിയുമായുള്ള ഗാഢസൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഇസ്ലാമിക രാഷ്‌ട്രത്തലവന്മാര്‍ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് ഒഴുകുന്നു.
ജി20യില്‍ അംഗങ്ങളല്ലാതിരുന്നിട്ട് കൂടി മോദി ഇസ്ലാമിക രാഷ്‌ട്രനേതാക്കളെ പ്രത്യേക അതിഥികളായി ദല്‍ഹിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബംഗ്ലാദേശ്, ഈജിപ്ത്, ഒമാന്‍, യുഎഇ നേതാക്കളെയെല്ലാം പ്രത്യേക സൗഹൃദത്തിന്റെ പേരിലാണ് ദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വെള്ളിയാഴ്ച വൈകുന്നേരും ദല്‍ഹിയില്‍ വിമാനമിറങ്ങി. യുഎഇ പ്രസിഡന്‍റിന് ഔപരചാരികമായ വരവേല്‍പ് നല്‍കി.
മോദി ഇക്കഴിഞ്ഞ ജൂലായില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎഇയുമായി വ്യാപാര ഇടപാടുകള്‍ ഇരുരാജ്യങ്ങളുടെയും കറന്‍സി ഉപയോഗിച്ച് തീര്‍പ്പാക്കുക എന്ന ഐതിഹാസിക തീരുമാനം എടുത്തത് ഈ കൂടിക്കാഴ്ചയിലായിരുന്നു.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും വെള്ളിയാഴ്ച ദല്‍ഹിയില്‍ എത്തിയിരുന്നു. മോദിയുടെ അടുത്ത വ്യക്തി സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവാണ് ഷേഖ് ഹസീന. ഇരുവരും വെള്ളിയാഴ്ച തന്നെ ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയിരുന്നു.
നേരത്തെ ഒമാന്‍ പ്രധാനമന്ത്രിയും ജി20 സമ്മേളനത്തില്‍ പങ്കുകൊള്ളാന്‍ ദല്‍ഹിയില്‍ എത്തിയിരുന്നു. ഒമാന്‍ പ്രധാനമന്ത്രി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് ആണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയത്. അദ്ദേഹത്തിന് വിമാനത്താവളത്തില്‍ ഔപചാരികമായ സ്വീകരണം നല്‍കി.
ഒമാനില്‍ മോദി നടത്തിയ സന്ദര്‍ശനങ്ങള്‍ അവിടുത്തെ നേതാക്കളുമായുള്ള സൗഹൃദം ഗാഢമാക്കിയിരുന്നു. 2018ലെ സന്ദര്‍ശനത്തില്‍ അദ്ദേഹം സുല്‍ത്താന്‍ സയ്യിദ് ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിനെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: