ചേലക്കര: ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടിയെത്തുന്ന ചേലക്കര താലൂക്ക് ആശുപത്രില്‍ അവശ്യമരുന്നുകള്‍ ഇല്ലെന്ന് പരാതി. മണിക്കൂറുകള്‍ ക്യുവില്‍ നിന്നെത്തുന്നവരോട് ഫാര്‍മസിയില്‍ നിന്ന് പാരസെറ്റമോള്‍ മാത്രമാണ് ലഭിക്കുന്നത്. അവശ്യ മരുന്നുകള്‍ പോലും ലഭ്യമല്ലെന്നാണ് ചികിത്സ തേടിയെത്തുന്നവര്‍ പറയുന്നത്. ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കാണ് ഈ ദുര്‍വിധി.
ഡോക്ടര്‍ കുറിക്കുന്ന മരുന്നുകളില്‍ ഏറെയും ലഭിക്കാത്തതാണ് പരാതിക്കിടയാക്കുന്നത്. ഇത് ആശുപത്രി ജീവനക്കാരുമായി വാക്കുതര്ക്കത്തിനിടയാക്കുന്നുണ്ട്. പകര്‍ച്ചപ്പനിയുടെ സാഹചര്യത്തില്‍ ദിവസവും നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സത്തേടിയെത്തുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കുള്‍പ്പടെ സൗജന്യമായി നല്‍കിവരുന്ന അവശ്യമരുന്നുകള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു. പഴയന്നൂര്‍ ബ്ലോക് പഞ്ചായത്തിന്റെ അധീനതയില്‍ ഉള്ള സ്ഥാപനത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യം ഉയരുന്നു. ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ മറ്റുമരുന്നുകള്ക്കായ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുക ആണ് ചേലക്കരക്കാര്‍.
അവശ്യമരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം: ബിജെപി
ചേലക്കര: ചേലക്കര താലൂക്കാശുപത്രിയില്‍ അവശ്യമരുന്നുകള്‍ ലഭ്യമാക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണന് അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ചേലക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എസ്. കണ്ണന് ആവശ്യപ്പെട്ടു.
കേരളം ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന സര്‍ക്കാര്‍ ചേലക്കരക്കാരെ അവഗണിക്കുകയാണോ എന്ന് മന്ത്രി .െ രാധാകൃഷ്ണന് വ്യക്തമാക്കണം. ഇനിയും ഇത്തരം ആവസ്ഥ തുടരുകയാണെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ ആയി മുന്നോട്ട് പോകുമെന്നും കണ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: