കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷം ഇരുവിഭാഗങ്ങളെയും പൊലീസ് ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു.
രാവിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണര്‍കാട് ദേവീ ക്ഷേത്രദര്‍ശനത്തിനെത്തി ചാണ്ടി ഉമ്മന്‍ മടങ്ങിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കല്ലും വടിയും ഉപയോഗിച്ച് ഉളള ആക്രമണത്തില്‍ വഴിയാത്രക്കാരനുള്‍പ്പെടെ പരിക്കേറ്റു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാന്‍ സി പി എം പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സംഘര്‍ഷസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍,വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരും പ്രവര്‍ത്തകരും എത്തി പൊലീസുമായി ചര്‍ച്ച നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു.
എന്നാല്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏകപക്ഷീയമായ ആക്രമണമുണ്ടാവുകയായിരുന്നുവെന്ന് സ്ഥലത്തെത്തിയ ജെയ്ക് പി തോമസ് പറഞ്ഞു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വീടാക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: