കൊച്ചി: സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകയായി സുമന് ശര്‍മയെ നിലനിര്‍ത്തി കേരളാ ക്രിക്കറ്റ് അസോസിയേഷന് (കെസിഎ). കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയോടെ കെസിഎ രണ്ട് വര്‍ഷത്തെ കരാറാണ് സുമന് നല്‍കിയിരിക്കുന്നത്..
വനിതാ ടീമിന്റെ മുഖ്യ പരിശീലകയാകാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നടക്കം 12 അപേക്ഷകളാണ് കെസിഎയ്ക്ക് ലഭിച്ചത്. എന്നാല്‍ സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിന് പുതിയ ഊര്‍ജ്ജം പകരാന്‍ സുമന് കഴിഞ്ഞതിനാല്‍ സുമനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
2013-14 സീസണിലാണ് സുമന് ആദ്യമായി കേരള വനിതാ ടീമിന്റെ ചുമതല ഏറ്റെടുത്തത്. കുറച്ച് വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്തെ വനിതാ ടീമിന്റെ വളര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിച്ചിട്ടുണ്ട് സുമന്.
സുമന്റെ കീഴില്‍, കേരളം കൂടുതല്‍ സ്ഥിരതയുള്ള ടീമായി മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ ആഭ്യന്തര ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന റെയില്‍വേസിനെ പരാജയപ്പെടുത്തി. പിന്നാലെ വയനാട്ടിലെ മിന്നു മണി വനിതാ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന പതിപ്പിനായി ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈയില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കളിച്ചപ്പോള്‍ കേരള ടീമില്‍ നിന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ പെണ്‍കുട്ടിയായി മിന്നു മാറി.
ഇന്ത്യന്‍ ടീമിനൊപ്പം കളിച്ച ശേഷം തിരിച്ചെത്തിയ മിന്നുമണി തനിക്ക് അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാന്‍ സുമന് നല്കിയ പിന്തുണ എടുത്തു പറഞ്ഞിരുന്നു.”ഇപ്പോള്‍, കേരളത്തില്‍ നിന്ന് കൂടുതല്‍ മിന്നുമണിമാരെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പെണ്‍കുട്ടികളില്‍ വിജയിക്കുമെന്ന മാനസികാവസ്ഥ കൊണ്ടുവന്ന് അവരെ ഒരു ചാമ്പ്യന്‍ ടീമാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു സീസണിലെ ഒരു അട്ടിമറി വിജയത്തില്‍ അവര്‍ തൃപ്തരാകരുത്,.മറിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ ഒരു പ്രബലമായ ടീമാകാനാണ് ലക്ഷ്യമിടുന്നത്. ഈ പെണ്‍കുട്ടികള്‍ക്കായി ഡബ്ല്യുപിഎല്‍ പോലുള്ള കൂടുതല്‍ വഴികള്‍ ഉയര്‍ന്നുവരുന്നു. ഇതിനായിഅവരെ സജ്ജരാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, സുമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: