ന്യൂഡൽഹി: ജന്മാഷ്ടമിയോടനുബന്ധിച്ച് ക്ഷേത്ര ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വ്യാഴായ്ച വൈകുന്നേരം ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിലാണ് അദ്ദേഹം ദർശനം നടത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്കും ആരതിക്കും ഒടുവിലാണ് അദ്ദേഹം മടങ്ങിയത്. ജന്മാഷ്ടമി പൂജകളിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.
കൃഷ്ണ-രാധ ഛായാചിത്രവും ക്ഷേത്ര അധികൃതർ അദ്ദേഹത്തിന് നൽകി. അതിയായ സന്തോഷവും ഭക്തിയും മൂലം ഹൃദയം നിറഞ്ഞുവെന്നും
ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: