പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവത്തിൽ ഇനിയും ദുരൂഹതകൾ ഏറെ. തീ പടർന്നതിന് പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങി ഓടിയ പട്ടാമ്പി സ്വദേശിയെ പ്രദേശവാസികൾ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവദിവസം സഹോദരിമാരായ സരോജിനിയുടെയും തങ്കത്തിന്റെയും നിലവിളി കേട്ടാണ് പ്രദേശവാസികൾ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തുന്നത്. എന്നാൽ വീട് തീയും പുകയുമാൽ മൂടപ്പെട്ടിരുന്നു. ഇതിനിടെയാണ് യുവാവ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇയാളുടെ ശരീരത്തിലും പോള്ളലേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. തുടർന്ന് സംശയം തോന്നിയ പ്രദേശവാസികൾ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം മാത്രമാണ് വീടിനുള്ളിലേക്ക് പ്രവേശിക്കാനായത്. എന്നാൽ സരോജിനിയുടെയും തങ്കത്തിന്റെയും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകമാണോ എന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: