കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകളില്‍ ഒന്നായ റിലയന്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ് പ്രോഗ്രാം, 202324 അധ്യയന വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളമുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമായി 5,000 ബിരുദ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
ഒക്ടോബര്‍ 15, 2023 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എല്ലാ പഠന ശാഖകളിലുമുള്ള എല്ലാ ഒന്നാം വര്‍ഷ റെഗുലര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. റിലയന്‍സ് ഫൗണ്ടേഷന് ബിരുദ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിലൂടെ റെഗുലര്‍ ബിരുദ കോഴ്സുകള്‍ക്ക് 2 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നല്‍കും.
യുവാക്കളുടെ കഴിവിനെ ശാക്തീകരിക്കുക എന്ന റിലയന്‍സിന്റെ സ്ഥാപക ചെയര്മാന് ധീരുഭായ് അംബാനിയുടെ കാഴ്ചപ്പാടിനെ മുന്നോട്ട് കൊണ്ടുപോകുകയും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള യുവാക്കളുടെ പ്രവേശനം ശക്തിപ്പെടുത്തുകയുമാണ് റിലയന്‍സ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പുകള്‍ ലക്ഷ്യമിടുന്നത്.
2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90ാം ജന്മവാര്ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കാനുള്ള തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.
‘ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയാണ് ഇന്ത്യയിലുള്ളത്, രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് അപാരമായ കഴിവുണ്ട്. റിലയന്‍സ് ഫൗണ്ടേഷനില്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരവും പ്രവേശനവും നല്കാന് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യുവാക്കളെ അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്കാന് അവരെ സഹായിക്കുന്നതിനും ഞങ്ങള്‍ ശക്തമായി പ്രതിജ്ഞാബദ്ധരാണ്, ‘റിലയന്‍സ് ഫൗണ്ടേഷന് സിഇഒ ജഗന്നാഥ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: