കൊല്ലം: ഭിന്നശേഷിക്കാരനായ മത്സ്യ കച്ചവടക്കാരന് ക്രൂരമർദ്ദനം. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി സുധിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗജന്യമായി മീൻ നൽകാത്തതിന്റെ വിരോധത്തിലാണ് ഭിന്നശേഷിക്കാരനായ സന്തോഷിന് മർദ്ദനമേറ്റത്.
മീനിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സുധി സന്തോഷിനെ മർദ്ദിച്ച് തള്ളിയിട്ട് വലിച്ചിഴക്കുകയായിരുന്നു. വിൽപനയ്ക്കായി വച്ചിരുന്ന മീനും സുധി വലിച്ചെറിഞ്ഞ് നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: