ജപ്പാന്റെ ആദ്യ ചാന്ദ്ര ദൗത്യമായ SLIM വിക്ഷേപണം വിജയമായതില്‍ അഭിനന്ദനമറിയിച്ച് ഇസ്രോ. ആഗോള ബഹിരാകാശ സമൂഹത്തിന്റെ മറ്റൊരു വിജയകരമായ ചാന്ദ്ര ഉദ്യമത്തിന് ആശംസകള്‍ എന്നാണ് ഇസ്രോ എക്സില്‍ കുറിച്ചത്.
SLIM എന്ന സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് മൂണ്‍ എന്ന പേടകമാണ് ജപ്പാനീസ് ബഹികാരാശ ഏജന്‍സി ചന്ദ്രനിലേക്ക് അയച്ചത്. ഇന്ന് പുലര്‍ച്ചെ 5.40-ഓടെയായിരുന്നു പേടകത്തിന്റെ വിക്ഷേപണം. തിരഞ്ഞെടുത്ത മേഖലയില്‍ സുരക്ഷിതമായി ഇറങ്ങുന്നതിനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
നിശ്ചിത പ്രദേശത്ത് അല്ലാതെ ചന്ദ്രന്റെ പ്രതലത്തിലെവിടെ വേണമെങ്കിലും ഇറങ്ങാന്‍ കഴിയുന്ന പിന് പോയിന്റ് ലാന്‍ഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാന് പരീക്ഷിക്കുന്നത്. ബഹിരാകാശ മേഖലയിലെ പുത്തന്‍ പരീക്ഷണമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: