ഇടുക്കി: നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് ഹൈക്കോടതിയെ വിമര്‍ശിച്ച് സിപിഎം നേതാവും എം എല്‍ എയുമായ എം എം മണി. ജില്ലയിലെ 13 പഞ്ചായത്തുകളില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഷീബ ജോര്‍ജ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മണിയുടെ വിമര്‍ശനം.
ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ ആളുകളെ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവിടണമെന്ന് മണി പറഞ്ഞു.പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയാറാകണം. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്കായി പോരാടും.
മൂന്നാര്‍, വെള്ളത്തൂവല്‍, പള്ളിവാസല്‍, ദേവികുളം, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തമ്പാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂര്‍, ഇടമലക്കുടി, കാന്തല്ലൂര്‍, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നിയന്ത്രണം.നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജലഗതാഗത വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സര്‍വകക്ഷി യോഗം രാവിലെ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും വിഷയം വിശദമായി ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗമെന്ന് റോഷി അഗസ്റ്റിന് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: