ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം ഇന്ന്.വ മോശം കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം സെപ്റ്റംബർ ഏഴിലേക്ക് നീട്ടിവെയ്‌ക്കുകയായിരുന്നു. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്‌പെസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി അഥവാ ജാക്‌സയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ജാക്‌സയുടെ ആദ്യ ചാന്ദ്ര ദൗത്യമാണിത്.
സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം എന്ന ബഹിരാകാശ പേടകമാണ് ജാക്‌സ ഇന്ന് വിക്ഷേപിക്കാനൊരുങ്ങുന്നത്. 200 കിലോഗ്രാം ഭാരമുള്ള പേടകമാണിത്. രണ്ട് പേലോഡുകളാണ് ഇതിലുള്ളത്. ലാൻഡിംഗിനായി തിരഞ്ഞെടുത്തിട്ടുള്ള മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കുന്നതിനായി സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ആദ്യ ദൗത്യം. ചന്ദ്രനിൽ എവിടെ വേണമെങ്കിലും ഇറങ്ങാൻ സാധിക്കത്തക്ക വിധമുള്ള പിൻ പോയിന്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിക്കാനൊരങ്ങുന്നത്. നിലവിൽ തിരഞ്ഞെടുത്ത ഇടത്ത് നിന്നും 100 മീറ്റർ പരിധിയിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കാനാണ് നീക്കം.
ഷിയോലി എന്ന ചെറു ഗർത്തത്തിന് സമീപത്തായുള്ള ചരിഞ്ഞ പ്രദേശത്താണ് സ്ലിം ഇറക്കാൻ ലക്ഷ്യം വെയ്‌ക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരുവുണ്ട് ഈ പ്രദേശത്തിന്. ടൂ സ്റ്റെപ്പ് ലാൻഡിംഗ് മെതേഡിലൂടെയാകും സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചിലവഴിച്ചതിന് ശേഷമാകും ലാൻഡിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: