Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭാരതമാവുമ്പോള്‍ സംഭവിക്കുന്നത്

റഷ്യയില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ എതിര്‍ത്തിട്ടും ഇന്ത്യ പിന്മാറിയില്ല. കൊവിഡ് കാലത്ത് സഹായഹസ്തം നീട്ടിയതിന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ മോദി സര്‍ക്കാരിനെ പ്രശംസകൊണ്ട് മൂടുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2023, 05:00 am IST
in Editorial

ദല്‍ഹിയില്‍ ജി-20 ഉച്ചകോടിക്കെത്തുന്ന രാഷ്‌ട്രത്തലവന്മാര്‍ക്കുള്ള രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു വച്ചതും, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള അറിയിപ്പില്‍ ‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നുള്ളതും ചില കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണല്ലോ. പ്രസിഡന്റ് ഓഫ് ഇന്ത്യ, പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്നീ പതിവുരീതികള്‍ ഉപേക്ഷിച്ചതാണ് ഇതിനു കാരണം. വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി-20 കൈപ്പുസ്തകത്തിലും ഭാരത് എന്നു ചേര്‍ത്തിരിക്കുന്നു. ഇതിനു പുറമെ ഉച്ചകോടിയില്‍ സംബന്ധിക്കുന്ന ഉദ്യോഗസ്ഥരെ വിശേഷിപ്പിക്കുന്നതും ‘ഒഫിഷ്യല്‍സ് ഓഫ് ഭാരത്’ എന്നാണ്. മുന്‍കാലത്ത് ഔദ്യോഗികമായി എവിടെയൊക്കെ ഇന്ത്യ എന്ന് ഉപയോഗിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭാരത് ആയിരിക്കുന്നു എന്നര്‍ത്ഥം. ഇത് യാദൃച്ഛികമായി സംഭവിക്കുകയോ, നരേന്ദ്ര മോദി സര്‍ക്കാരിന് ഒരു തെറ്റുപറ്റുകയോ ചെയ്തതല്ല. ഇങ്ങനെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. ചിലര്‍ക്ക് ഇത് അസ്വാഭാവികമായി തോന്നാമെങ്കിലും ഒരിക്കലും അസംഭാവ്യമല്ല. ‘ഇന്ത്യ, അതായത് ഭാരത്’ എന്നാണ് ഭരണഘടനയില്‍ നമ്മുടെ രാജ്യത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയെന്നും ഭാരതമെന്നും ഉപയോഗിക്കാം. രണ്ടു പേരുകളും ഉപയോഗിക്കാമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ ഭാരതം എന്ന പേര് രാജ്യത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാത്ത ചിലരെ ഇപ്പോഴും അലോസരപ്പെടുത്തുകയാണ്.

അമിതാഭ് ബച്ചനെയും വീരേന്ദ്ര സേവാഗിനെയും പോലെ നിരവധി പേര്‍ ഈ പേരുമാറ്റത്തെ സ്വാഗതം ചെയ്തപ്പോള്‍, കോണ്‍ഗ്രസ്സിനും ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമാണ് എതിര്‍പ്പ്. അവര്‍ ഇതിനെ ഭരണഘടനാ വിരുദ്ധ നടപടിയായി ചിത്രീകരിക്കുകയാണ്! രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഭാരതം എന്നാക്കണമെങ്കില്‍ അതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ട്. ഭരണഘടനയുടെ അനുച്ഛേദം ഒന്നില്‍ ഭേദഗതി വരുത്തണമെന്നു മാത്രം. പുതിയ പാര്‍ലമെന്റിലേക്ക് മാറുന്നതിനൊപ്പം ഇങ്ങനെ ചെയ്യുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും പ്രശ്‌നം മറ്റു ചിലതാണ്. രാജ്യവിരുദ്ധ നിലപാടുകളെടുക്കുകയും, വിദേശ രാജ്യങ്ങളില്‍പ്പോലും രാഷ്‌ട്രത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സഖ്യത്തിന് ഐഎന്‍ഡിഐഎ എന്നാണ് നല്‍കിയിരിക്കുന്നത്. ചുരുക്കപ്പേര് ഇന്ത്യ എന്നു വായിക്കാനാണിത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’യും മോദിയും തമ്മിലാണ് മത്സരമെന്നും, ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തങ്ങളാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇത് പൊളിഞ്ഞിരിക്കുന്നു. രാഷ്‌ട്രത്തെ ഭാരതം എന്ന് ഔദ്യോഗികമായി നാമകരണം ചെയ്താല്‍ ഇന്ത്യ അപ്രസക്തമാവും. പ്രതിപക്ഷം രാഷ്‌ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയല്ല നിലകൊള്ളുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്യും. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രക്ഷോഭമായ ക്വിറ്റ് ഇന്ത്യയിലും, പാക് ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീനിലും ഇന്ത്യയുണ്ടെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ പേരിടലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇന്ത്യ ഭാരതമായാല്‍ ഇത് ഒന്നുകൂടി ശരിവയ്‌ക്കപ്പെടും. ഇതാണ് പ്രതിപക്ഷത്തെ വിറളിപിടിപ്പിക്കുന്നത്.

ഏകഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത്. എല്ലാ മേഖലയിലും ഇതിനനുസൃതമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന് ആക്കംകൂട്ടുന്ന നിര്‍ണായക ചുവടുവയ്‌പ്പാണ് രാഷ്‌ട്രത്തെ ഭാരതം എന്നു വിശേഷിപ്പിക്കുന്നത്. ഇന്ത്യ എന്നതിനുപകരം ഭാരതം എന്ന് ഉപയോഗിക്കണമെന്നും, മറ്റാര്‍ക്കെങ്കിലും അത് മനസ്സിലാവാത്തത് കാര്യമാക്കേണ്ടതില്ലെന്നും ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തിന് ഇത് ആവശ്യമാണ്. അതിരുകളില്ലാത്ത പുതിയൊരു ലോകക്രമം രൂപപ്പെട്ടു വരികയാണ്. ഈ അവസരം മുതലെടുത്ത് ‘ഗ്ലോബല്‍ ഡീപ് സ്റ്റേറ്റ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശക്തികള്‍ പലതരത്തിലുള്ള ഉപജാപങ്ങളിലേര്‍പ്പെടുന്നു. ജോര്‍ജ് സോറസിനെപ്പോലുള്ള ശതകോടീശ്വരന്മാര്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും വിഘടനവാദികള്‍ക്കും ഫണ്ടു ചെയ്യുന്നത് ഇതിലൊന്നാണ്. ആഗോള സാഹചര്യത്തില്‍ ഭാരതത്തിന് കൈവരുന്ന സ്ഥാനവും സ്വീകാര്യതയും അട്ടിമറിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കൊവിഡ് മഹാമാരിക്കുശേഷവും റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും വന്‍ ശക്തികളെന്നു പറയുന്നവര്‍ക്ക് സ്ഥിതിഗതികളെ നിയന്ത്രിക്കാനാവുന്നില്ല, ഭാരതമാണ് ഇതിന്റെ ഗുണഭോക്താവ്. റഷ്യയില്‍നിന്ന് വളരെ കുറഞ്ഞ ചെലവില്‍ അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനത്തെ അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ എതിര്‍ത്തിട്ടും ഇന്ത്യ പിന്മാറിയില്ല. കൊവിഡ് കാലത്ത് സഹായഹസ്തം നീട്ടിയതിന് ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ മോദി സര്‍ക്കാരിനെ പ്രശംസകൊണ്ട് മൂടുകയുണ്ടായി. ഇപ്രകാരം പുതിയ കുതിച്ചു ചാട്ടങ്ങള്‍ നടത്താനൊരുങ്ങുന്ന രാഷ്‌ട്രത്തെ ഭാരതം എന്നുതന്നെയാണ് വിളിക്കപ്പെടേണ്ടത്.

Tags: indiaCentral GovernmentNarendra ModiColonial IndiaBharat- India Controversy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

Kerala

ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു; തടസങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിയിൽ, സ്ഥലം ഏറ്റെടുപ്പ് വേഗത്തിൽ പൂർത്തിയാക്കും

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.