ചെന്നൈ: പട്ടികജാതിയോടുള്ള ഡിഎംകെ പാര്‍ട്ടിയുടെ സ്നേഹം കാപട്യമാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. രാഷ്ട്പതിയാകാന് മത്സരിച്ച അബ്ദുള്‍ കലാമിനും രാംനാഥ് കോവിന്ദിനും എതിരെ ഡിഎംകെ വോട്ട് ചെയ്തത് ഉദാഹരണങ്ങളാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമമായ എക്സിലാണ് ഡിഎംകെയുടെ യഥാര്‍ത്ഥമുഖം എന്ന തലക്കെട്ടില്‍ അണ്ണാമലൈ പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം പട്ടികജാതിക്കാരെ ഡിഎംകെ നേതാക്കള്‍ അപമാനിക്കുന്ന ഏതാനും വീഡിയോകളും അണ്ണാമലൈ ഈ പോസ്റ്റില്‍ പങ്കുവെച്ചു.
Be it the hatred propelled by DMK against our former President Thiru APJ Abdul Kalam avl or voting against former President Thiru Ram Nath Kovind avl;
DMK chose to side with Thiru Yashwanth Sinha avl over electing the first Tribal woman, Smt. Draupadi Murmu avl, as our… https://t.co/spbCMeoZzO pic.twitter.com/92No169k31
— K.Annamalai (@annamalai_k) September 6, 2023
ബിജെപിയാണ് പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരെ രാഷ്ട്രപതിയാക്കിയത്. ഇത് സനാതന ധര്‍മ്മത്തില്‍ ജീവിക്കുന്നവരുടെ ഉയര്‍ന്ന ചിന്താഗതിയുടെ പ്രതിഫലനമാണ്.- അണ്ണാമലൈ കുറിച്ചു.
പിന്നാക്കജാതിയില്പ്പെട്ടവരെയും ന്യൂനപക്ഷത്തെയും ഡിഎംകെ വോട്ടുബാങ്കായി മാത്രമാണ് കാണുന്നതെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: