അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്കുന്ന ക്രെഡിറ്റ് വായ്പയായി ഉപയോഗിക്കാന്‍ പുത്തന്‍ സംവിധാനവുമായി ആര്‍ബിഐ. ബാങ്കുകള്‍ക്ക് യുപിഐ വഴി പ്രീ സാങ്ഷന്‍ഡ് ക്രെഡിറ്റ് ലൈനുകള്‍ നല്‍കാനുള്ള അനുമതിയാണ് ആര്‍ബിഐ നല്‍കിയിരിക്കുന്നത്.
അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ബാങ്ക് നല്കുന്ന ക്രെഡിറ്റ് ഉപയോഗിച്ച് യുപിഐ ഇടപാടുകള്‍ നടത്താം. ക്രെഡിറ്റ് കാര്‍ഡിന്റെ അതേ രീതി ആയിരിക്കും ഇവിടെയും പിന്തുടരുന്നത്. ക്രെഡിറ്റ് ലൈനുകള്‍ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്ന് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തില്‍ രാജ്യം ബഹുദൂരം മുന്‍പിലാണ്. ആയിരം കോടി ഇടപാടുകളാണ് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം രാജ്യത്ത് നടന്നത്. ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പുതിയ സംവിധാനങ്ങള്‍ ആവിഷ്കരിക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ട്. എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ ക്യൂആര്‍ കോഡിന്റെ സഹായത്തോടെ പണം പിന്‍വലിക്കാവുന്ന യുപിഐ എടിഎമ്മാണ് ഏറ്റവുമൊടുവിലായി പുറകത്തിറക്കിയത്. ഹിറ്റാച്ചി പേയ്മെന്റ് കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: