അടിമാലി: സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. അമിക്കസ്‌ക്യൂറിക്കെതിരെയോ ജില്ലാ കളക്ടർക്കെതിരായോ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സി വി വർഗീസിന്റെ വെല്ലുവിളി.
ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് അടിമാലിയിൽ നടന്ന ഭൂപ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുന്നതിനെതിരെയുള്ള പ്രതിഷേധയോഗത്തിലാണ് പരസ്യപ്രസ്താവന. 1964 ലെ ഭൂ പതിവ് വിനയോഗം ചട്ട ഭേദഗതി ബിൽ ഈ മാസം 14 ന് ചേരുന്ന നിയമ സഭ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാർട്ടി ഓഫീസുകളും സ്വതന്ത്രമായി പ്രവർത്തിച്ചിരിക്കുമെന്നും സി.വി വർഗീസ് പറഞ്ഞു.
‘വീട്ടില്‍ പട്ടിണി ആണെങ്കിലും സഖാക്കള്‍ അരി വാങ്ങിക്കാന്‍ എടുത്തുവെച്ച പണമെടുത്തുണ്ടാക്കിയ ഓഫീസാണ്. അത് അടച്ചുപൂട്ടിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല. അതില്‍ ഒരു തര്‍ക്കവും വേണ്ട. നിയമവിരുദ്ധമായി ഞങ്ങള്‍ക്ക് ഒന്നും വേണ്ട. ഒരാശങ്കയും ഇല്ല. കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്’, സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ സി.വി വർഗീസിന്റെ പ്രസ്താവന കോടതിയെ തന്നെ പരോക്ഷമായി വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: