ന്യൂദല്‍ഹി:ജി 20 രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ന്യൂദല്‍ഹി ഒരുങ്ങിക്കഴിഞ്ഞു. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൗര സമൂഹം എന്നിവര്‍ പങ്കാളികളായ ഈ വര്‍ഷം നടന്ന എല്ലാ ഏ20 പ്രക്രിയകളുടെയും യോഗങ്ങളുടെയും പരിസമാപ്തിയാണിത്. ജി20 ഉച്ചകോടി സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കും.
ഉച്ചകോടിയിലെ ഒരു പ്രധാന ആകര്‍ഷണമായി ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ സജ്ജീകരിക്കുന്നു. ഏ20 പ്രതിനിധികള്‍ക്ക്, ഇന്ത്യയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യത്തിന്റെയും ഇന്ത്യയില്‍ വിജയകരമായി നടപ്പിലാക്കിയ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും നേര്‍കാഴ്ച നല്‍കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനുഭവവും മികച്ച സമ്പ്രദായങ്ങളും പങ്കിടുക, ആഗോളതലത്തില്‍ തല്പരകക്ഷികള്‍ക്ക് അനുകരിക്കാവുന്ന പദ്ധതികളെക്കുറിച്ച് ബോധവാന്മാരാക്കുക, സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് അനുഭവിക്കാന്‍ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അവസരം നല്‍കുക എന്നിവ ലക്ഷ്യമിട്ട്, കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ ടി മന്ത്രാലയം, പ്രഗതി മൈതാനത്ത് ഹാള്‍ 4, ഹാള്‍ 14 എന്നിവിടങ്ങളില്‍ രണ്ട് അത്യാധുനിക ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണുകള്‍ സജ്ജമാക്കുന്നു.
എക്‌സ്‌പോയുടെ പിന്നിലെ ലക്ഷ്യം, പൗരന്മാരുടെ ജീവിതം അനായാസം ആക്കുന്നതിനും, ബിസിനസ് നടപടികള്‍ ലളിതമാക്കുന്നതിനും, ഭരണ സംവിധാനം സുഗമമാക്കുന്നതിനും ഇന്ത്യ നടപ്പാക്കിയ ലോകോത്തര സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്.
ഡിജിറ്റല്‍ ഇന്ത്യയുടെ നിര്‍ണായക സംരംഭങ്ങളെക്കുറിച്ചുള്ള അറിവും ഉള്‍ക്കാഴ്ചയും നിറഞ്ഞ, അത്യാധുനിക സാങ്കേതികവിദ്യയുടെ ഒരു ഖനിയാണ് ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍. പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ അഥവാ ഡിപിഐകള്‍ നടപ്പിലാക്കുന്നതിലെ മികച്ച സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആധാര്‍, ഡിജിലോക്കര്‍, യുപിഐ, ഇ സഞ്ജീവനി, ദീക്ഷ, ഭാഷിണി, ഒഎന്‍ഡിസി എന്നിങ്ങനെ ഏഴ് പ്രധാന സംരംഭങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഡിപിഐ സംവിധാനം മനസ്സിലാക്കുന്നതിനും ആഗോള സമൂഹത്തിന്റെ പുരോഗതിക്കായി ഉള്‍ക്കാഴ്ചകള്‍ നേടുന്നതിനും സന്ദര്‍ശകരെ പ്രാപ്തരാക്കുന്ന ഈ പ്രദര്‍ശനം, ആഴത്തിലുള്ള അനുഭവം പ്രധാനം ചെയ്യും.
ആധാര്‍ ഫേസ് ഓതന്റിക്കേഷന്‍ സോഫ്റ്റ്‌വെയറിന്റെ തത്സമയ പ്രദര്‍ശനങ്ങളിലൂടെ പങ്കെടുക്കുന്നവര്‍ക്ക് അത് അനുഭവിക്കാനും അത്യാധുനിക സാങ്കേതികവിദ്യയുമായി സംവദിക്കാനും അവസരം ലഭിക്കും.
വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, യാത്ര, ഗതാഗതം, റിയല്‍ എസ്‌റ്റേറ്റ്, നിയമം, നീതിന്യായ വ്യവസ്ഥ തുടങ്ങിയ മേഖലകളിലുടനീളമുള്ള പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിലുള്ള ഡിജിലോക്കര്‍ സംവിധാനത്തിന്റെ പങ്ക് പ്രദര്‍ശിപ്പിക്കും. ഇന്ത്യയിലെ ഡിജിലോക്കറിന്റെ പ്രായോഗിക ഉപയോഗത്തെക്കുറിച്ച് അതിഥികള്‍ക്ക് മനസ്സിലാക്കാന്‍ ഇത് അവസരം നല്‍കുന്നു.
സന്ദര്‍ശകര്‍ക്ക്, കാര്‍ഡിയോളജി, മാനസികാരോഗ്യം, ഒഫ്താല്‍മോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിവിധ മേഖലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനും ഇപ്രിസ്‌ക്രിപ്ഷനും ഒപ്പം, തത്സമയ ആരോഗ്യ വിശകലനവും ഉപദേശവും നല്‍കും എന്നതാണ് ഇസഞ്ജീവനി പ്രദര്‍ശനത്തിന്റെ പ്രത്യേകത.
ദീക്ഷ പോര്‍ട്ടലില്‍ ലഭ്യമായ വിദ്യാഭ്യാസ വിഭവങ്ങളുടെ സമ്പത്ത് മനസ്സിലാക്കാന്‍ സന്ദര്‍ശകരെ അനുവദിക്കുന്നതാണ് ദീക്ഷ പ്രദര്‍ശനം. ആഴത്തിലുള്ളതും അവബോധജന്യവുമായ അനുഭവം ഇത് സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യും.
ഭാഷിണി പ്രദര്‍ശനത്തില്‍, സന്ദര്‍ശകര്‍ക്ക് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആറ് യുഎന്‍ ഭാഷകളിലും തത്സമയ സ്പീച്ച്ടുസ്പീച്ച് വിവര്‍ത്തനം അനുഭവിക്കാന്‍ കഴിയും. ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിന്, ‘ജുഗല്‍ബന്ദി’ ടെലിഗ്രാം ബോട്ട്, സന്ദര്‍ശകരെ അവര്‍ക്കിഷ്ടമുള്ള ഏത് ഭാഷയിലും ചോദ്യങ്ങള്‍ ചോദിക്കാനും സംവദിക്കാനും സൗകര്യം നല്‍കും.
ഡിജിറ്റല്‍ ഇന്ത്യയുടെ മഹത്തായ യാത്രയുടെ ഈ പ്രദര്‍ശനം, 2014 മുതല്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ നേടിയ പ്രധാന നാഴികക്കല്ലുകളിലൂടെ സന്ദര്‍ശകരെ കൊണ്ടുപോകും. സിമുലേറ്റഡ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഈ പ്രദര്‍ശനം ഡിജിറ്റല്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ക്ക് ജീവന്‍ പകരും. സന്ദര്‍ശകര്‍ക്ക് ‘ഡിജിറ്റല്‍ ട്രീ’ പ്രദര്‍ശനത്തിലൂടെ, ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ ഡിപിഐയുടെ അടിസ്ഥാന തത്വങ്ങളും മാറ്റവും മനസ്സിലാക്കാനാകും.
ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് വഴി വന്‍ തോതില്‍ വില്‍പ്പനക്കാര്‍, ഉപഭോക്താക്കള്‍, നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ എന്നിവര്‍ പരസ്പരം സംവദിക്കുന്നത് എങ്ങനെയെന്ന് കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവദ് ഗീതയുമായി ബന്ധപ്പെടുത്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുന്ന ഒരു സംവിധാനം
ഡിജിറ്റല്‍ ഇന്ത്യ എക്‌സ്പീരിയന്‍സ് സോണ്‍ സംവേദക ഡിസ്‌പ്ലേകളുടെ രൂപത്തിലും വെര്‍ച്വല്‍ റിയാലിറ്റിയുടെ രൂപത്തിലും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: