തിരുവനന്തപുരം: താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ചട്ടമ്പിസ്വാമിയുടെ 170-ാം ജയന്തി ആഘോഷം കണ്ണമ്മൂല ചട്ടമ്പിസ്വാമി ജന്മസ്ഥാന ക്ഷേത്രത്തില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന് പ്രസിഡന്റുമായ എം. സംഗീത്കുമാര്‍ നിര്‍വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് എം. കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാധിരാജ ജന്മസ്ഥാന ക്ഷേത്രം കണ്‍വീനര്‍ കെ.ആര്. വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്കും ചരിത്ര ഗവേഷകനും ഗ്രന്ഥകര്‍ത്താവുമായ ഡോ. എ.എം. ഉണ്ണികൃഷ്ണന് എന്നിവര്‍ക്ക് വിദ്യാധിരാജ പുരസ്കാരങ്ങള്‍ എം. സംഗീത് കുമാര്‍ നല്കി.
നന്ദകുമാര്‍ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. സീതാദേവി, ആര്യനാട് സത്യന്, കല്ലറ അജയന്, ഡോ. എം.എസ്. ശ്രീദേവി എന്നിവര്‍ രചിച്ച പുസ്തകങ്ങളും ഡോ. വി. രാജസേനന് നായരും ഡോ. എ. രാധാകൃഷ്ണന് നായരും എഡിറ്റ് ചെയ്ത ജേര്‍ണലുകളും ചടങ്ങില്‍ പ്രകാശനം ചെയ്തു. ശ്രീവിദ്യാധിരാജ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജി.സുരേഷ്കുമാര്‍ സ്വാഗതവും യൂണിയന് സെക്രട്ടറി വിജു വി. നായര്‍ നന്ദിയും പറഞ്ഞു.
ചട്ടമ്പി സ്വാമി ജയന്തി സമ്മേളനം തിരുവനന്തപുരം കണ്ണമ്മൂലയില്‍ എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: