Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീകൃഷ്ണ ചരിതം എക്കാലവും അതിജീവന മന്ത്രം

എന്‍ ഹരീന്ദ്രന്‍ by എന്‍ ഹരീന്ദ്രന്‍
Sep 6, 2023, 04:55 am IST
in Samskriti, Article

 

എന്‍ ഹരീന്ദ്രന്‍

വിശ്വോദാരമായ പ്രേമ സങ്കല്‍പ്പത്തിന്റെ നിതാന്ത വിസ്മയമാണ് ഭാരതീയന്റെ ഇഹപരങ്ങളില്‍ നിറഞ്ഞ് തുളുമ്പുന്ന കൃഷ്ണദര്‍ശനം. ജീവിതത്തെ മന്ദസ്മിതത്താല്‍ കീഴടക്കാമെന്ന കാലാതിവര്‍ത്തിയായ സന്ദേശം തന്റെ കുഴല്‍ നാദത്താല്‍ ലോകത്തെ അറിയിച്ച ശ്രീകൃഷ്ണന്റെ അഴകാര്‍ന്ന ഭാവം കൂടുതല്‍ കൈവല്യമാകുന്നത് മലയാളികളുടെ മനസ്സിലാണ്. മലയാളികളുടെ ഹൃദയപത്മത്തില്‍ കുടിയിരിക്കുന്ന, മണിച്ചിലങ്ക കെട്ടിയ മണിവര്‍ണന്‍ കൃഷ്ണഗാഥാ കാവ്യം മുതല്‍ നാം അരുമയായി അനുഭവിക്കുന്ന കമനീയ സങ്കല്‍പ്പമാണ്. കൂട് കൂട്ടാനും, കാട് കാട്ടാനും, ആനന്ദം പങ്കുവയ്‌ക്കാനും, കണ്ണീര്‍ തുടയ്‌ക്കാനും, വൈകൃതങ്ങളകറ്റാനും, അര്‍ഹമായ പ്രത്യുത്തരം കൊടുക്കാനും, അങ്ങനെ മനുഷ്യജീവിതം സമ്പൂര്‍ണമാക്കാനും പഠിപ്പിച്ച പരിപൂര്‍ണ മനുഷ്യകുലത്തിന്റെ നേര്‍ദര്‍ശനം കൃഷ്ണനില്‍ കാണുന്നു.
കണ്ണന്റെ കളിത്തൊട്ടിലാണ് കേരളം. മഥുരയും വൃന്ദാവനവും ദ്വാരകയും കുരുക്ഷേത്രവും വിദര്‍ഭയും പ്രാഗ്‌ജ്യോതിഷവുമൊന്നും കേരളത്തിലല്ലെങ്കിലും കണ്ണന്‍ ഇന്നാട്ടുകാരനാണ്. കേശവന്‍, മാധവന്‍, അച്യുതന്‍, ഗോവിന്ദന്‍ തുടങ്ങി വ്യക്തിനാമങ്ങളേറെയും കൃഷ്ണ നാമങ്ങളാണ്. ഇഷ്ടം കൂടുമ്പോള്‍ കണ്ണനെന്നാവും നാം ആരെയും വിളിക്കുക. പ്രിയതമനെയും പ്രിയപുത്രരെയും അങ്ങനെ വിളിച്ചിട്ടില്ലാത്ത സ്ത്രീകളുണ്ടാവില്ല. രാധയായും യശോദയായും പകര്‍ന്നാടുന്ന മനസ്സാണ് മലയാളി പെണ്ണിനുള്ളത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളുടെ കാര്യത്തിലും കേരളം മുന്‍നിരയിലാണ്.
തെക്ക് അനന്തശായിയായ ശ്രീപത്മനാഭനും മധ്യഭാഗത്ത് അമ്പലപ്പുഴയിലെ അമ്പാടിക്കണ്ണനും വടക്ക് ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലെ ആനന്ദകൃഷ്ണനും കേരളജനതയുടെ കാവല്‍ദൈവങ്ങളാണ് ആറന്മുളയില്‍ പാര്‍ത്ഥസാരഥിയായും തിരുവല്ലയില്‍ ശ്രീവല്ലഭനായും തിരുനാവായില്‍ നാവാമുകുന്ദനായും തൃച്ചംബരത്ത് കംസവൈരിയായും നെയ്യാറ്റിന്‍കരയില്‍ നവനീതകൃഷ്ണനായും തിരുവണ്ടൂരില്‍ ഗോശാലകൃഷ്ണനായും എത്രയെത്ര ഭാവരൂപങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാളക്കരയുടെ ഹൃദയേശ്വരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. കണ്ണന്റെ ഊരായ കണ്ണൂരിലാണ് കൃഷ്ണഗാഥ പിറന്നത.് കോഴിക്കോട് മാനവേദ സാമൂതിരിയുടെ മനംകവര്‍ന്ന കൃഷ്ണനാണ് ‘കൃഷ്ണനാട്ടം’ എന്ന കലാരൂപത്തിനടിസ്ഥാനം. അധിനിവേശ ഭരണക്കാരോട് പടപൊരുതിയ പഴശ്ശിരാജാവിന്റെ തൃക്കൈമുദ്ര ‘ശ്രീകൃഷ്ണജയം’എന്നായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭദാസന്മാരായി അറിയപ്പെടുന്നതില്‍ അഭിമാനിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യ നവോത്ഥാനത്തിലും ശ്രീകൃഷ്ണകഥകള്‍ പ്രേരണാസ്രോതസ്സായിരുന്നു.
വള്ളത്തോള്‍ രചിച്ച ‘കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ സ്വാതന്ത്ര്യസമര പശ്ചാത്തലമുള്ള ഒരു കൃഷ്ണകവിതയാണ.് സാമ്രാജ്യത്വ മോഹങ്ങളും ഭീകരവാദവുമുള്‍പ്പെടെയുള്ള എത്രയെത്ര വിപത്തുകള്‍ ഒന്നിച്ചു തലപൊക്കിയാലും ഈ ഭാരതഭൂമിയിലെ ഒരു ചെറുബാലകന്റെ കാല്‍ച്ചുവട്ടിലൊതുങ്ങുമെന്നാണ് കാളിയമര്‍ദ്ദനസന്ദര്‍ഭം ഉദാഹരിച്ചു കൊണ്ട് മഹാകവി പ്രഖ്യാപിക്കുന്നത്. വ്യാധി ഭയങ്ങളും മഹായുദ്ധങ്ങളും മാറിമാറി പരീക്ഷിച്ച് ആരെല്ലാം അസ്ഥിരപ്പെടുത്തവാന്‍ ശ്രമിച്ചാലും ഭാരതം ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്.
ഉള്ളൂരിന്റെ ‘അന്നും ഇന്നും’ വൈലോപ്പിള്ളിയുടെ ‘കൃഷ്ണാഷ്ടമി’ ഇടശ്ശേരിയുടെ ‘അമ്പാടിയിലേക്ക് വീണ്ടും’ ഒഎന്‍വിയുടെ ‘കൃഷ്ണപക്ഷത്തിലെ പാട്ട്’ , എസ് രമേശന്‍ നായരുടെ ‘മയില്‍പീലിയിലെ’ ഭക്തി ഗാനങ്ങള്‍ മുതലായ എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുമ്പിലുണ്ട്. ശ്രീകൃഷ്ണ ചരിതത്തെ എക്കാലവും അതിജീവന മന്ത്രമായി സമൂഹം സ്വീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷം എഴുപതുകളില്‍ ഇന്നത്തെപ്പോലെ നേര്‍രേഖയിലായിരുന്നില്ല. എഴുത്തിലും ജീവിതത്തിലും ആചാരത്തിലും ഇടപെടലുകളിലും വിശ്വാസങ്ങളില്‍പ്പോലും ദുശ്ശാസന സ്വഭാവം പ്രകടമായിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളും ജീവല്‍ സാഹിത്യപ്രവണതകളും വിപ്ലവത്തിന്റെ ചാടില്‍ കയറി തുള്ളുന്ന ആ അന്തരീക്ഷത്തിലാണ് ബാലഗോകുലം ജന്മമെടുക്കുന്നത്. ശ്രീകൃഷ്ണജയന്തിയിലൂടെ ചുരുങ്ങിയ കാലംകൊണ്ട് ബാലഗോകുലത്തിന് സാംസ്‌കാരിക പരിവര്‍ത്തനം നടത്താന്‍ കഴിഞ്ഞു. അതൊരു നവോത്ഥാനത്തിന്റെ പാഞ്ചജന്യമായിരുന്നു. പങ്കാളിത്തംകൊണ്ട് ഇത്ര വലിയ ഒരു ജനകീയ ഉത്സവം അന്നോളം കേരളം കണ്ടിരുന്നില്ല. ജന്മാഷ്ടമി ആചരണത്തിന്റെ സാര്‍വ്വജനീനത വിസ്മയകരമായി വളര്‍ന്നു. ആ വളര്‍ച്ച നവോത്ഥാന കേരളത്തിന്; പാരിസ്ഥിതിക കേരളത്തിന്, ആദ്ധ്യാത്മിക കേരളത്തിന്, സാംസ്‌കാരിക കേരളത്തിന് വ്യക്തമായ ദിശാബോധം നല്‍കുന്നതായി.

Tags: balagokulamsreekrishna jayanthi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

എറണാകുളത്ത് ഏപ്രിലില്‍ നടക്കുന്ന ബാല നേതൃ ശിബിരത്തിന്റെ സ്വാഗത സംഘരൂപീകരണയോഗം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. പവിത്ര .വി. പ്രഭു, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍, ഡോ. പി.ആര്‍. വെങ്കിട്ടരാമന്‍, പ്രകാശ് ബാബു സമീപം
Kerala

ശ്രീകൃഷ്ണന്‍ തലമുറകള്‍ക്ക് മാതൃക: ഷിബു ചക്രവര്‍ത്തി

സുകൃതം കേരളം കലായാത്രയുടെ സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ്പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി സംസാരിക്കുന്നു
Kerala

ബാലഗോകുലത്തിന്റെ ലക്ഷ്യം രാഷ്‌ട്രവൈഭവം: തില്ലങ്കേരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.