Categories: India

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായത്.

Published by

ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി അഭിഭാഷകന്‍. അംഗത്വം പുനഃസ്ഥാപിച്ചുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായത്.

-->

എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുകയായിരുന്നു. വിധി സ്റ്റേ ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിക്ക് എംപിയായി തുടരാന്‍ വഴിയൊരുങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക