Categories: Kerala

ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

Published by

കോട്ടയം: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വാഗമണ്‍ കോലാഹലമേട്ടില്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന് 40 മീറ്റര്‍ നീളമുണ്ട്.

സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സജ്ജമാക്കിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ഒരേ സമയം 15 പേര്‍ക്ക് പാലത്തില്‍ കയറാം. അഞ്ചുമുതല്‍ പരമാവധി 10 മിനിറ്റുവരെ നില്‍ക്കാന്‍ അനുമതിയുണ്ടാകും.ഏതു പ്രായത്തിലുളളവര്‍ക്കും 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കും. ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിംഗ്്,റോക്കറ്റ് ഇജക്ടര്‍, സ്‌കൈ റോളര്‍, ഫ്രീഫാള്‍, ജൈന്റ് സ്വിംഗ് , സിപ് ലൈന്‍ തുടങ്ങിയവയും പാര്‍ക്കില്‍ ഉണ്ട്.

പാലത്തിന് 120 അടി നീളമാണുളളത്. മൂന്നുകോടി രൂപയാണ് ചെലവ്. നിര്‍മാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത് ജര്‍മനിയില്‍ നിന്നാണ്.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by