ന്യൂദല്‍ഹി : പെന്ഷന് പദ്ധതിയിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നാഷണല്‍ പെന്ഷന് സിസ്റ്റം (എന്‍പിഎസ്), അടല്‍ പെന്ഷന് യോജന (എപിവൈ) എന്നി നിക്ഷേപപദ്ധതികളുടെ മാനേജ്മെന്റിന് കീഴില്‍ ആസ്തി 10 ലക്ഷം കോടി രൂപ കടന്നു.
നാഷണല്‍ പെന്ഷന് സിസ്റ്റം,അടല്‍ പെന്ഷന് യോജന എന്നിവയ്ക്ക് കീഴിലുള്ള വരിക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി.രണ്ട് നിക്ഷേപപദ്ധതികളിലും കൂടി നിക്ഷേപകരുടെ എണ്ണം 6.62 കോടിയിയിലേറെയായി.
പിഎഫ്ആര്‍ഡിഎയ്ക്ക് കീഴില്‍ വരുന്നതാണ് നാഷണല്‍ പെന്ഷന് സിസ്റ്റം,അടല്‍ പെന്ഷന് എന്നീ നിക്ഷേപപദ്ധതികള്‍ .
പെന്‍ഷനും വിരമിക്കല്‍ ആസൂത്രണവും പ്രോത്സാഹിപ്പിക്കുന്നതിനായി പിഎഫ്ആര്‍ഡിഎ വര്‍ഷം തോറും ഒക്ടോബര്‍ ഒന്ന് ദേശീയ പെന്ഷന് സിസ്റ്റം ദിവസ് ആയി ആഘോഷിക്കുന്നു. രാജ്യത്തെ പൗരന്മാര്ക്ക് വിരമിക്കലിന് ശേഷം സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ടാണിത്.
നാഷണല്‍ പെന്ഷന് സിസ്റ്റം
രാജ്യത്തെ പൗരന്മാര്ക്ക് പെന്ഷന് ലഭ്യമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് നാഷണല്‍ പെന്ഷന് സിസ്റ്റം.ഈ പദ്ധതിയിലൂടെ നിക്ഷേപകരുടെ ദീര്‍ഘകാല സമ്പാദ്യം ഉറപ്പുവരുത്തും. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് പദ്ധതിയുടെ മേല്‍നോട്ടം. തുടക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (സായുധ സേന ഒഴികെ) മാത്രമായിരുന്നു നാഷണല്‍ പെന്ഷന് സിസ്റ്റത്തില്‍ ചേരാനാകുമായിരുന്നത്. 2009 മേയ് ഒന്ന് മുതലാണ് എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കുമായി പദ്ധതി ലഭ്യമാക്കിയത്.
അടല്‍ പെന്ഷന് യോജന
ദരിദ്രര്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കായുള്ള ഒരു സാമൂഹിക സുരക്ഷാ പെന്ഷന് പദ്ധിയാണ് അടല്‍ പെന്ഷന് യോജന.2015 ജൂണ്‍ ഒന്ന് മുതലാണ് ഈ പെന്ഷന് പദ്ധതിക്ക തുടക്കമിട്ടത്. ഈ പെന്ഷന് പദ്ധതി പ്രകാരം വരിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്ഷന് 1000 രൂപയും പരമാവധി പ്രതിമാസം 5000 രൂപയുമാണ് ലഭിക്കുക. 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും അംഗമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: