ചെന്നൈ: സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്ഐ സഭാ മോഡറേറ്റർ പദവിയിൽ നിന്ന് ധർമരാജ് റസാലത്തിനെ മദ്രാസ് ഹൈക്കോടതി അയോഗ്യനാക്കി. ഉയർന്ന പ്രായം 70 വയസാക്കിയ ഭരണഘടന ഭേദഗതിയും കോടതി റദ്ദാക്കി. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി നിയോഗിച്ചു. ജസ്റ്റിസ് സെൻതിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്. കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിലാണ് സിഎസ്ഐ സഭാ മോഡറേറ്ററായി ധർമരജ് റസാലത്തെ വീണ്ടും തെരഞ്ഞെടുത്തത്. എന്നാൽ ധർമ്മരാജ റസാലത്തിന്റെ വിരമിക്കലിനെ ചൊല്ലി സഭക്കുള്ളിൽ തർക്കം നിലനിന്നിരുന്നു.
വ്യജരേഖകളുണ്ടാക്കി തുടരുന്ന ബിഷപ്പിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാൽ, ദക്ഷിണമേഖല സിഎസ്ഐ സഭയുടെ ബിഷപ്പിന്റെയും വൈദികരുടെയും വിരമിക്കൽ പ്രായം 67ൽ നിന്നും 70 ആക്കാൻ സിനഡ് തീരുമാനിച്ചുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ബിഷപ്പ് ധർമ്മരാജ റസ്സാലത്തിന് 67 വയസ്സ് പൂർത്തിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: